സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി
ന്യൂഡൽഹി : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്ത സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി.
ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തിരുമാനം കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനു കൈമാറും. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാ വും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക.
ഐസിഎച്ച്ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്മിനി സ്ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആർ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസ ക്, ഐസിഎച്ച്ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച് റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാ രം നൽകിയത്.
ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ സ...