Tag: Illegal mining

അനധികൃത ഖനനം ; പത്ത് വാഹനങ്ങൾ പിടികൂടി
Information

അനധികൃത ഖനനം ; പത്ത് വാഹനങ്ങൾ പിടികൂടി

മലപ്പുറം : അനധികൃതമായി ഖനനം ചെയ്തതിന് പത്ത് വാഹനങ്ങള്‍ പിടികൂടി. ഒരു മണ്ണു മാന്ത്രി യന്ത്രവും ഒമ്പത് ടിപ്പര്‍ ലോറികളുമാണ് റവന്യൂ അധികൃതര്‍ പിടികൂടിയത്. മലപ്പുറം മേല്‍മുറിയിലെ ചെങ്കല്‍ ക്വാറിയില്‍ നിന്നുമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. നേരത്തെ അവധി ദിവസങ്ങളിൽ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയും വാഹനങ്ങൾ പിടിച്ചെടുത്തതും. പരിശോധനക്ക് റവന്യൂ ഉദ്യോഗസ്ഥരായ കുഞ്ഞുമുഹമ്മദ്, അൻവര്‍ ഷക്കീല്‍, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ...
Information, Other

പൊതു അവധി ദിവസങ്ങളിൽ അനധികൃത ഖനനം, മണൽ കടത്ത് : സ്ക്വാഡ് രൂപീകരിച്ചു

മലപ്പുറം : പൊതു അവധി ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ അനധികൃത ഖനനം, മണൽ കടത്ത് തുടങ്ങിയ ഭൂമി സംബന്ധമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനു മായി 7 താലൂക്കുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാം. ഏറനാട് താലൂക്ക് ഓഫീസ് 0483- 2766121 നിലമ്പൂർ താലൂക്ക് ഓഫീസ് 04931- 221471 പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് 04933-227230 തിരൂർ താലൂക്ക് ഓഫീസ് 0494- 2422238 പൊന്നാനി താലൂക്ക് ഓഫീസ് 0494-2666038 തിരൂരങ്ങാടി താലൂക്ക് ഓഫീസ് 0494-2461055 കൊണ്ടോട്ടി താലൂക്ക് ഓഫീസ് 0483-2713311 ...
error: Content is protected !!