ജില്ലയിലെ 29 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി ; കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 29 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. കെട്ടിടങ്ങളുടെ ഉദ്ഘാടനം രാവിലെ 11.30ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുത്തത്. സംസ്ഥാനത്താകെ 97 വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തതില്‍ 29ഉം മലപ്പുറത്താണ്. കിഫ്ബി, പ്ലാന്‍ ഫണ്ട്, നബാര്‍ഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്.
കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആര്‍.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്...