രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ ; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, സെന്‍ട്രല്‍ സ്‌കൂളില്‍ മുഖ്യമന്ത്രിയും
മലപ്പുറം : രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റ ദിവസമാണ് ഇന്ന്. രാജ്യത്ത് വിപുലമായ പരിപാടികളാണ് നടക്കുന്നത്. ാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിപുലമായി ആരംഭിച്ചിരിക്കുകയാണ്. ഗാന്ധി സ്മൃതിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9 ന് ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാന്‍ഡര്‍ അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ അണിചേര്‍ന്നു.
വ...