Sunday, August 17

Tag: Indian national leeg

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം; ഐഎൻഎൽ
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം; ഐഎൻഎൽ

തിരുരങ്ങാടി : പ്രതിദിനം ആയിരകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സക്ക് ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഐഎൻഎൽ തിരുരങ്ങാടി മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ചെമ്മാട്ടങ്ങാടിയിലെ നിത്യസംഭവമായ ഗതാഗതകുരുക്കിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കാണാൻ സർവ്വകക്ഷി യോഗം വിളിക്കാൻ നഗരസഭ മുൻകയ്യെടുക്കണം.പി.പി ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.2025- 28 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്ന് ജില്ലാ റിട്ടേണിംഗ് ഓഫീസർ എൻ.പി ശംസുദ്ദീൻ നേതൃത്വം നൽകി. തിരൂരങ്ങാടി മണ്ഡലംഐ.എൻ.എൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.( പ്രസിഡൻ്റ് ) പി.പി. ഹസ്സൻ ഹാജി (വൈസ് പ്രസിഡൻ്റുമാർ)ടി സൈദ്മുഹമ്മദ് , യു. സി ബാവ, ക...
Other

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ അധിക്ഷേപം: ഐഎൻഎൽ വഹാബ് വിഭാഗം നേതാവിനെതിരെ കേസ്

തിരൂരങ്ങാടി: ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി യും സംസ്ഥാന പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് വഹാബ് വിഭാഗം ഐ എൻ എൽ നേതാവിനെതിരെ പോലീസ് കേസ് എടുത്തു. തിരൂരങ്ങാടി മണ്ഡലം വഹാബ് വിഭാഗം ജനറൽ സെക്രട്ടറി തെന്നലയിലെ യു കെ അബ്ദുൽ മജീദിന് എതിരെയാണ് കേസ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രെട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചു, മോശം പരമാർശങ്ങൾ നടത്തി തുടങ്ങിയവയാണ് പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബിന്റെ അനുയായി ആയ ഇദ്യേഹം, ഐ എൻ എല്ലിലെ തർക്കത്തെ തുടർന്ന് വഹാബിന് അനുകൂലമായും അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവർക്കെതിരയും സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടൽ നടത്താറുണ്ട്. പുരാവസ്തു ...
Malappuram, Other

നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: NLU

മലപ്പുറം:- സിമെൻ്റ്, കമ്പി തുടങ്ങിയവയുടെ വില വർദ്ധനവും ക്വാറികൾ തുറന്ന് പ്രവർത്തിക്കാതിരിക്കുന്നതും കാരണം നിർമ്മാണമേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാഷണൽ ലേബർ യൂണിയൻ (NLU) മലപ്പുറം ജില്ലാ ഭാരവാഹികളുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മലപ്പുറത്ത് വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പറാട്ടി കുഞ്ഞാൻ അദ്ധ്യക്ഷത വഹിച്ചു. NLU സംസ്ഥാന ട്രഷറർ ഹുദൈഫ് ഉള്ളണം ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ നാസർ, അബ്ദുസലാം കാവുങ്ങൽ, മുത്തു തിരൂർ , അലി പെരിന്തല്ലൂർ, ബാപ്പു ആനക്കയം, മൊയ്തീൻ കോയ കൊടക്കാട് , കുഞ്ഞിമുഹമ്മദ് മൂഴിയൻ, സി.എൻ.മുസ്തഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ.സിറാജ് സ്വാഗതവും ട്രഷറർ മുണ്ടക്കൽ ഹംസ നന്ദിയും പറഞ്ഞു....
Malappuram

ദാറുൽഹുദ; സമന്വയ വിദ്യാഭ്യാസത്തിൻ്റെ മഹനീയ മാതൃക: മന്ത്രി അഹമ്മദ് ദേവർകോവിൽ

മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽനമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ്മദ് ...
error: Content is protected !!