Tag: Insurance

പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഇൻഷുറൻസ് നിഷേധിക്കാനാവില്ല: ഉപഭോക്തൃ കമ്മീഷൻ
Information

പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഇൻഷുറൻസ് നിഷേധിക്കാനാവില്ല: ഉപഭോക്തൃ കമ്മീഷൻ

പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ. ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ രോഗവിവരം മറച്ചുവെച്ചുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനി ചികിത്സാ ചെലവായ 1,46,294 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ വിധിച്ചു.കൊണ്ടോട്ടി പുളിക്കൽ സ്വദേശി അബ്ദുൾ ജലീൽ സമർപ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ വിധി. എച്ച്.ഡി.എഫ്.സി എർഗോ ഇൻഷുറൻസ് കമ്പനിയാണ് വിധിസംഖ്യ നൽകേണ്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് പരാതിക്കാരനെ പ്രവേശിപ്പിക്കുകയും മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇൻഷുറൻസ് ആനുകൂല്യത്തിനായി സമീപിച്ചപ്പോൾ നേരത്തെ ഉണ്ടായിരുന്ന രോഗം മറച്ചുവെച്ച് പോളിസി എടുത്തതിനാൽ വ്യവസ്ഥ പ്രകാരം ആനുകൂല്യം നൽകാനാവില്ലെന്ന് കമ്പനി അറി...
Accident, Information, Other

വാഹന ഉടമയുടെ അപകട മരണം: ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ല -ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ 'ഫ്യൂച്ചര്‍ ജനറലി' ഇന്‍ഷ്വൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 'ടവേര' കാറിന്റെ ഉടമയായിരുന്ന ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബര്‍ 29ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷ്വൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷ്വൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സുകൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന...
Other

മതിയായ നഷ്ടപരിഹാരം നല്‍കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടു

വെള്ളപ്പൊക്കത്തില്‍ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചിട്ടും മതിയായ നഷ്ടപരിഹാരം നല്‍കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. യഥാര്‍ത്ഥ നഷ്ടത്തിന് പുറമെ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാന് നല്‍കാനാണ് വിധി.തിരൂരിലെ സംഗമം റസിഡന്‍സി കെട്ടിട ഉടമയാണ് പരാതിക്കാരന്‍. 2018 ആഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തിരൂര്‍ പുഴ നിറഞ്ഞ് മൂന്ന് ദിവസം കെട്ടിടം വെള്ളത്തില്‍ മുങ്ങിയിരുന്നു. കെട്ടിടത്തിനകത്തുള്ള കുഴല്‍ കിണര്‍, മോട്ടോര്‍ തുടങ്ങിയവക്ക് സാരമായ കേടുപാടുകള്‍ പറ്റി. കെട്ടിടത്തിന്റെ വരാന്ത വേര്‍പെട്ട നിലയിലായി. ഒരു കോടി എണ്‍പത് ലക്ഷത്തിന് ഇന്‍ഷര്‍ ചെയ്ത കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി 453928 രൂപയാണ് കമ്പനിയോട് പരാതിക്കാരന്‍ ആവശ്യപെട്ടത്. കെട്ടിടത്തിന്റെ ഇന്‍ഷുറന്‍സില്‍ ക...
Gulf

നോര്‍ക്ക പ്രവാസി ഇൻഷൂറൻസ് തുക വിതരണം ചെയ്തു 

ഇൻഷൂറൻസ് തുക 4 ലക്ഷമായി ഉയർത്തി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോയ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്.  2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ അപകടത്തില്‍ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും  2018 ജനുവരിയില്‍ ദുബായില്‍ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്. പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമയെന്ന നിലയില്‍ നാലു ലക്ഷം രൂപയുടെയും നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് ലിജോ ജോയിക്ക്  ഉണ്ടായിരുന്നത്. പ്രവാസി ഐ.ഡി കാര്‍ഡ് ഉടമയായിരുന്നു ഫിലിപ്പോസ് റ...
error: Content is protected !!