സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കം
വള്ളിക്കുന്ന് : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഉള്‍നാടന്‍ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഒലിപ്രം കടവില്‍ മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ജലാശയങ്ങളില്‍ കാലവസ്ഥ വ്യതിയാനം കൊണ്ടും മലിനീകരണം കൊണ്ടും ആശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ ഭാഗമായി പുഴയിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി കടലുണ്ടിപ്പുഴയിലെ വിവിധ കടവുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം വിനീത ശീരീഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേസി സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം പുത്തലത്ത് രാധാകൃഷ്ണന്‍, ഫിഷറീസ് കോര്...