Tag: Inter university

അന്തസർവകലാശാല ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 18-ന് തുടങ്ങും
Sports

അന്തസർവകലാശാല ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 18-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ ആതിഥ്യം വഹിക്കുന്ന ദക്ഷിണമേഖലാ അന്തര്‍സര്‍വകലാശാലാ പുരുഷ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് 4 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസ് പരിസരത്ത് നിന്ന് ഘോഷയാത്രയോടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ 6 സംസ്ഥാനങ്ങളില്‍ നിന്നായി 66 ടീമുകളാണ് പങ്കെടുക്കുന്നത്. 22-നാണ് സമാപനം. 25 മുതല്‍ 29 വരെ അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പും ഇതേ വേദിയിലാണ് നടക്കുക. ...
Sports, university

അന്ത:സർവകലാശാലാ വനിതാ അത്ലറ്റിക്സ്: കാലിക്കറ്റിന് രണ്ടാം സ്ഥാനം

ഭുവനേശ്വറിൽ നടക്കുന്ന അഖിലേന്ത്യാ അന്തസ്സർവകലാശാലാ വനിതാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 36.5 പോയിൻ്റാണ് കാലിക്കറ്റ് നേടിയത്.മാംഗളൂർ സർവകലാശാല 51 പോയിൻ്റോടെ ചാമ്പ്യന്മാരായി. പഞ്ചാബിലെ ലവ് ലി പ്രൊഫഷണൽ സർവകലാശാലയ്ക്കാണ് മൂന്നാം സ്ഥാനം (34 പോയിൻ്റ് ).സമാപന ദിനത്തിൽ400 മീ. ഹർഡിൽസിൽകാലിക്കറ്റിന് വേണ്ടി ആർ. ആരതി റെക്കോഡോടെ സ്വർണം ചൂടി. 58.35 സെക്കൻ്റിലാണ് ലക്ഷ്യം കണ്ടത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബി.കോം. വിദ്യാർഥിനിയാണ്. മിക്സഡ് റിലേയിൽ കാലിക്കറ്റ് ടീം വെങ്കലം നേടി . കെ.എച്ച്. റാഷിദ് ജബീൽ, ടി.ജെ. ജംഷീല, ആർ. ആതിര, പി. ബിപിൻ കുമാർ എന്നിവരടങ്ങുന്നതായിരുന്നു റിലേ ടീം. കഴിഞ്ഞ റിവസം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ സാന്ദ്ര ബാബു ലോങ്ജമ്പിൽ വെങ്കലം കരസ്ഥമാക്കി. സേവ്യര്‍ പൗലോസ്, ശ്രീകാന്ത്, ജീഷ് കുമാര്‍ എന്നിവര്‍ ടീമിൻ്റെ പരിശീലകരും ദീപിക മാന...
Sports, university

അന്തര്‍കലാലയ ബോക്‌സിംഗ്: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് വനിതാവിഭാഗം ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ടീം 42 പോയിന്റുമായി വനിതാ വിഭാഗം ജേതാക്കളായി. തൃശൂര്‍ വിമല കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാസ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങള്‍ സര്‍വകലാശാലാ ജിമ്മി ജോര്‍ജ്ജ് ജിംനേഷ്യത്തിലെ ബോക്‌സിംഗ് റിംഗില്‍ വ്യാഴാഴ്ച നടക്കും കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം ജേതാക്കളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ടീം. ...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

ബിരുദപ്രവേശനത്തിന് എസ്.സി.-എസ്.ടി. വിദ്യാർഥികൾക്ക് സ്പെഷ്യൽ അലോട്ട്മെന്റ് കാലിക്കറ്റ് സർവകലാശാലയുടെ 2021-22 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിൽ എസ്.സി.-എസ്.ടി. സീറ്റൊഴിവുകൾ നികത്താൻ സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു. ഈ വിഭാഗക്കാർക്ക് ഒക്ടോബർ 21 മുതൽ 23-ന് വൈകീട്ട് നാല് വരെ നിലവിലെ സീറ്റൊഴിവ് അനുസരിച്ച് കോളേജ് ഓപ്ഷനുകൾ സ്റ്റുഡന്റ് ലോഗിൻ വഴി മാറ്റി നൽകാം. കോളേജുകളിലെ ഒഴിവുകൾ പ്രവേശവിഭാഗത്തിന്റെ വെബ്സൈറ്റിൽ ( admission.uoc.ac.in ) ലഭ്യമാണ്. ഇപ്രകാരം റീ ഓപ്ഷൻ നൽകുവരെയും പുതുതായി രജിസ്റ്റർ ചെയ്തവരെയും മാത്രമേ സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കൂ. സ്പെഷ്യൽ അലോട്ട്മെന്റ് ലഭിക്കുവർക്ക് നിലവിലെ അഡ്മിഷൻ നഷ്ടമാകും. പരീക്ഷാ ഫലം അവസാന വർഷ എം.എ. ഹിസ്റ്ററി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സി.സി.എസ്.എസ്. രണ്ടാം വർഷ എം.എസ് സി എൻവയോൺമെന്റൽ സയൻസ് ഏ...
error: Content is protected !!