Tag: International Yoga Day

പരപ്പനങ്ങാടി ബി. ഇ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
Local news

പരപ്പനങ്ങാടി ബി. ഇ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പരപ്പനങ്ങാടി: ബി. ഇ. എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എസ്.പി. സി യൂണിറ്റും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് പരപ്പനങ്ങാടി ബി. ഇ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മധുസൂദനന്‍ പിള്ള നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് നൗഫല്‍ ഇലിയാന്‍ അധ്യക്ഷത വഹിച്ചു വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കെ., സെക്രട്ടറി കെ.ടി വിനോദ്, ക്ലബ്ബ് ഭാരവാഹികളായ ചന്ദ്രന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ പി, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് യോഗാചാര്യന്‍ സുനില്‍കുമാര്‍ കുട്ടികള്‍ക്ക് യോഗ ക്ലാസ് എടുത്തു. പ്രിന്‍സിപ്പാള്‍ സുവര്‍ണലത സ്വാഗതവും എസ്പിസി എസിപിഒ അയന നന്ദിയും പറഞ്ഞു ...
Health,

പരപ്പനാട് വാക്കേസ് ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പരപ്പനങ്ങാടി : ചുടലപ്പറമ്പ് മൈതാനിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേസ് ക്ലബ്ബും പരപ്പനങ്ങാടി ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. യോഗാചാര്യന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ സൗജന്യ യോഗ പരിശീലനത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ഇന്‍ഡോ അറബ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഡോ. എം എ കബീറിനെയും, വാക്കേഴ്‌സ് ക്ലബ്ബിലൂടെ കായിക പരിശീലനം പൂര്‍ത്തിയാക്കി ഗവണ്‍മെന്റ് യൂണിഫോം സര്‍വീസില്‍ പ്രവേശിച്ച സജിത സിപി, വിജി.പി.പി , ഹരിത.ടി.പി എന്നിവരെയും കൂടാതെ നാഷണല്‍ യോഗാസന ജഡ്ജായി തെരഞ്ഞെടുത്ത ധന്യ പി പി യെയും, സി കെ നായിഡു ട്രോഫി 25 കേരള ടീമിനെ പ്രതിനിധീകരിച്ച മുഹമ്മദ് ഇസ്ഹാക്കിനെയും ആദരിച്ചു. കണ്‍വീനര്‍ കെ ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് വിശിഷ്ടാതിഥി ഡോ.കബീര്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണന്‍ ...
Information

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കം കുറിച്ചു

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് മലപ്പുറം യോഗാസന സ്പോർട്സ് അസോസിയേഷൻ മലപ്പുറം msp ക്യാമ്പിൽ പ്രോഗ്രാം നടത്തി. അസിസ്റ്റന്റ് കമാന്റന്റ് ശ്രീ റോയ് റോജേഴ്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യോഗയെ കുറിച്ചുള്ള വിവരണം മുതിർന്ന യോഗാചാര്യനും അസോസിയേഷന്റെ രക്ഷാധികാരികൂടിയായ ശ്രീ. വിജയൻ എം പി നൽകി. യോഗാ ക്ലാസിന് ഡോക്ടർ ഇന്ദുദാസ് എൻ പി നേതൃത്വം നൽകി. യോഗാ ഡെമോൺസ്‌ട്രേഷന് ശ്രീരാഗ് എസ് വാരിയർ നേതൃത്വം നൽകി. സെക്രട്ടറി സമീർ മൂവായിരത്തിൽ നന്ദിയും പറഞ്ഞു. അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ധന്യ വി പി, ജോ. സെക്രട്ടറി അമൃത വി, ഹരിദാസ് കൊണ്ടോട്ടി, ബാബു എടരിക്കോട്, ശരണ്യ എ കെ തുടങ്ങിയവരും പങ്കെടുത്തു. Msp യിലെ 150ഓളം ആളുകൾ യോഗാ ക്ലാസിൽ പങ്കെടുത്തു. ...
error: Content is protected !!