Tag: iqama

സൗദിയില്‍ മൂന്നാം തവണയും ഇഖാമ പുതുക്കാന്‍ വൈകിയ മലപ്പുറം സ്വദേശിയെ നാടുകടത്തി
Malappuram

സൗദിയില്‍ മൂന്നാം തവണയും ഇഖാമ പുതുക്കാന്‍ വൈകിയ മലപ്പുറം സ്വദേശിയെ നാടുകടത്തി

സൗദിയില്‍ താമസരേഖയായ ഇഖാമ പുതുക്കാന്‍ വൈകിയ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടി നാടുകടത്തി. ഇഖാമ പുതുക്കുന്നതില്‍ മൂന്ന് തവണ കാലവിളംബം വരുത്തിയാല്‍ നാടുകടത്തും എന്ന അടുത്ത കാലത്ത് നിലവില്‍ വന്ന നിയമ പ്രകാരമാണ് മലപ്പുറം എടക്കര സ്വദേശിയെ നാട് കടത്തിയത്. നേരത്തെ രണ്ട് പ്രാവശ്യം ഇദ്ദേഹത്തിന്റ ഇഖാമ പുതുക്കാന്‍ വൈകിയിരുന്നു. ആ രണ്ടു സമയങ്ങളിലും ഫൈന്‍ അടച്ചാണ് ഇദ്ദേഹം ഇഖാമ പുതുക്കിയിരുന്നത്. സമാനമായി മൂന്നാം തവണയും ഫൈന്‍ അടച്ച് പുതുക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ കഴിയവേ, സാധനങ്ങള്‍ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണില്‍ എത്തിയപ്പോള്‍ നടന്ന പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. യുവാവിനോട് പതിവ് പരിശോധനയുടെ ഭാഗമായി പോലീസ് ഇഖാമ ആവശ്യപ്പെടുകയും തുടര്‍ന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥര്‍ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസില...
error: Content is protected !!