കുടകില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്ന തിരൂരങ്ങാടി സ്വദേശികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവര്‍ന്നു
ഇരിട്ടി: മൈസൂരുവില്‍ സ്വര്‍ണ്ണം വിറ്റ് കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന തിരൂരങ്ങാടി സ്വദേശികളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവര്‍ന്നു. തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോണ്‍ട്രാക്ടറുമായ കെ. ഷംജദ് (38 ) ഇദ്ദേഹത്തിന്റെ സുഹൃത്തും വിദ്യാര്‍ത്ഥിയുമായ അഫ്‌നു (22 ) എന്നിവരെയാണ് തങ്ങള്‍ സഞ്ചരിച്ച കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. കുടകിലെ തിത്തിമത്തി ഭദ്രഗോളക്ക് സമീപം വെച്ച് ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് വിജനമായ സ്ഥലത്ത് വിട്ടയക്കുകയായിരുന്നു. ഷംജദിന്റെ പരാതിയില്‍ കുടക് പോലീസ് അന്വേഷണം ആരംഭിച്ചു.
മൈസൂരുവില്‍ ഷംജദിന്റെ പക്കലുണ്ടായിരുന്ന 750 ഗ്രാം സ്വര്‍ണ്ണം വിറ്റ് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ തിത്തിമത്തി ഭദ്രഗോളിക്ക് സമീപം എത്തിയപ്പോള്‍ റോഡരികില്‍ ബ്രേക്ക് ഡൗണായ നിലയില്‍ ലോറി കിടക്കുന്നതു കണ്ടു. കാര്‍ നിര്‍ത്തിയപ്പോള്‍ ചില...