അന്തമാനിലെ മദ്രസ്സകൾ കാര്യക്ഷമമാക്കാൻ കർമ്മ പദ്ധതികൾ
അന്തമാൻ :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ അന്തമാനിൽ പ്രവർത്തിക്കുന്ന മദ്രസ്സകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗ തീരുമാന പ്രകാരം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ. എ. എം. അബ്ദുൽ ഖാദർ, മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, മുഫത്തിശ് നാലകത്ത് അബ്ദുറസാക് ഫൈസി എന്നിവർ അന്തമാനിൽ നടത്തിയ പര്യടനത്തെ തുടർന്നാണ് കോവിഡാനന്തര മദ്റസ പ്രവർത്തനത്തിന് പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചത്. സമസ്തയുടെ അംഗീകാരത്തോടെ 23 മദ്രസ്സകളാണ് അന്തമാനിൽ പ്രവർത്തിക്കുന്നത്.പ്രീ പ്രൈമറി മുതൽ പ്ലസ് ടു ക്ലാസ്സ് വരെ പഠനം ഉറപ്പാക്കൽ, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഗുണമേന്മാ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം ലഭ്യമാക്കൽ, തുടങ്ങിയവ ലക്ഷ്യമാക്കി വിവിധ മദ്റസകളിലെ മാനേജ്മെന്റ് പ്രതിനിധികൾ, മുഅല്ലിംകൾ, രക്ഷിതാക്...