Wednesday, July 30

Tag: israel

ഗാസയില്‍ 662 ദിവസം നീണ്ട യുദ്ധമുഖത്ത് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെ, ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി ഗുരുതരം, പട്ടിണി മൂലം മരിച്ചത് 88 കുട്ടികള്‍ ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍
National

ഗാസയില്‍ 662 ദിവസം നീണ്ട യുദ്ധമുഖത്ത് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെ, ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി ഗുരുതരം, പട്ടിണി മൂലം മരിച്ചത് 88 കുട്ടികള്‍ ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍

ഗാസ: ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെയെന്ന് പലസ്തീനിലെ ആരോഗ്യ വിഭാഗം. ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് നുരച്ചുകയറി ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ നടന്ന 662 ദിവസം നീണ്ട യുദ്ധമുഖത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. അന്ന് ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു മാറ്റിയിരുന്നു. ബന്ദികളില്‍ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയില്‍ത്തന്നെ മരിച്ചു. ഗാസയില്‍ ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയര്‍മാരും കൊല്ലപ്പെട്ടെന്നാണ് ഇവര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഭക്ഷണം കിട്ടാതെ മരിച്ച 147 പേരില്‍ 88 പേര്‍ കുഞ്ഞുങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ഗാസയില്‍ ഇപ്പോഴുള്ള മൂന്നിലൊന്ന് പേര്‍ക്കും ദിവസം ഒരു നേരം പോലും ഭക്...
Other

ഇനി സമാധാനം ; ഇറാന്‍ – ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു ; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

കനത്തനാശം വിതച്ച 12 ദിവസത്തെ നേര്‍ക്കുനേര്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ - ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് ഇറാന്‍ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. ഖത്തറിലേയും ഇറാഖിലേയും വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം....
Politics

ഇറാനുമേൽ ഇസ്രായേൽ കയ്യേറ്റം; ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം : മുസ്‌ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേൽ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്‌ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ് .ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. https://youtube.com/shorts/GxbWw3onqKg?si=ODUQWRvnRDKBbyLa...
Other

ഇറാൻ – ഇസ്രായേൽ സംഘർഷം; ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി

അബുദാബി : ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമുള്ള ചില സർവീസുകൾ റദ്ദാക്കി. ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്,സിറിയ സർവീസുകൾക്ക് തടസം നേരിട്ടു. നാല് രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് യുഎഇ വിമാന കമ്പനികൾ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോർദാൻ, ലെബനോൻ, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വെള്ളിയാഴ്ച റദ്ധാക്കി. അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ കൂടി റദ്ദാക്കുമെന്ന് എയർലൈനുകൾ അറിയിച്ചു. നിരവധി സർവീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് റദ്ധാക്കിയത്. ഇറാൻ, ഇന്ത്യ, അസർബൈജാൻ, ജോർജിയ, ഇറാഖ്, ജോർദാൻ, ലെബനോൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ...
error: Content is protected !!