Tag: Jalanidhi well

ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണു
Other

ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണു

നന്നമ്പ്ര: കനത്ത മഴയിൽ ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണു. പഞ്ചായത്ത് അഞ്ചാം വാർഡ് ചെറുമുക്ക് ജീലാനി നഗറിലെ ജീലാനി ശുദ്ധജല വിതരണ സംഘത്തിന്റെ കിണറാണ് ഇടിഞ്ഞു വീണത്. പമ്പ് ഹൗസ്, മോട്ടോർ, വൈദ്യുതി മീറ്റർ എന്നിവ ഉൾപ്പെടെ കിണറിനൊപ്പം ഇടിഞ്ഞു വീണിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്നാണ് കിണർ തകർന്നത്. പ്രദേശത്തെ എഴുപതോളം വീടുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള കിണറാണിത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ ഏക കുടിവെള്ള സ്രോതസ്സാണിത്. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പമ്പ് ഹൗസും അപകട ഭീഷണിയിലാണ്. ഏകദേശം പതിനഞ്ച് ലക്ഷം രുപയുടെ നഷ്ട്ടം സംഭവിച്ചതായും സർക്കാരിൻ്റെ ഭാഗത്തുനിന്ന് സഹായം ലഭിക്കണ മെന്നാണ് ജീലാനി ശുദ്ധജല വിതരണ സംഘം പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ് ഹാജി, സെക്രട്ടറി വളപ്പിൽ അബ്ദുറഹ്മാൻ എന്നിവർ പറഞ്ഞു ,...
error: Content is protected !!