Tag: Jeep

സീറ്റ് ബെല്‍റ്റില്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ
Information

സീറ്റ് ബെല്‍റ്റില്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ

മലപ്പുറം : സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ. മലപ്പുറം സ്വദേശി ഷറഫുദീന്റെ 1995 മോഡല്‍ ജീപ്പിനാണ് എ ഐ ക്യാമറ പിഴ ചുമത്തിയത്. സീറ്റ് ബെല്‍റ്റില്ലാതെയാണ് 1995 മോഡല്‍ മഹീന്ദ്ര ജീപ്പ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ക്യാമറ കണ്ണിലൂടെ വാഹനം നടത്തിയത് നിയമലംഘനമാണെന്നാണ് പറയുന്നത്. 500 രൂപയാണ് പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്. കഴിഞ്ഞ ഒമ്പതിനാണ് പിഴ അടയ്ക്കണമെന്ന അറിയിപ്പ് ഷറഫുദീന് ലഭിച്ചത്. സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിച്ചുപോകുന്നതിന്റെ ദൃശ്യമാണ് ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് ഇടപെട്ടാല്‍ പിഴയടക്കേണ്ടി വരില്ലെന്നാണ് ഔദ്യോഗിക പ്രതികരണം. ...
Information

കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ട് പോകും വഴി പൊലീസ് ജീപ്പില്‍ നിന്നും ചാടി ; ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു

തൃശൂര്‍: കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ട് പോകും വഴി പൊലീസ് ജീപ്പില്‍ നിന്ന് ചാടി ഗുരുതര പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (30) ആണു മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോളാണ് സനു പൊലീസ് വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തലയിടിച്ച് വീണ സനുവിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നഗരത്തില്‍ മദ്യലഹരിയില്‍ ബഹളംവച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ ജില്ലാ പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്കു പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനില്‍വച്ചു വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയ...
Other

പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സമയക്രമം തെറ്റിക്കുന്ന ബസുകൾക്കെതിരെയും നടപടി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സമാന്തര സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  പരിശോധനയിൽ പാരലൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയു...
Other

ഓപ്പറേഷൻ റൈസ്: ഫ്രീക്കൻ ജീപ്പിന് പിഴ ചുമത്തി

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തിൽ റൈസിങിനെത്തിയ ജീപ്പ് ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിയിൽ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിന്റെ ബോഡികളിലും, ടയറുകളിലും, സീറ്റുകളിലും, തുടങ്ങി വിവിധതരത്തിലുള്ള രൂപ മാറ്റങ്ങൾ വരുത്തിയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും റൈസിങ് നടത്തിയ ജീപ്പ് ആണ് കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ കസ്റ്റഡിയിലെടുത്തത്. വിവിധ നിയമ ലംഘനങ്ങൾക്ക് 33000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.  ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എ. എം.വി ഐമാരായ എബിൻ ചാക്കോ,വിജീഷ് വാലേരി, പി ബോണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്....
error: Content is protected !!