പഞ്ചഗുസ്തിയിൽ സ്വർണത്തിളക്കവുമായി ജന്ന ഫാത്തിമ ; ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് ഇടം നേടി
മേലാറ്റൂർ : ബെംഗളൂരുവിൽ നടന്ന ബിസിഐ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ഗോൾഡ് മെഡലും സിൽവർ മെഡലും കരസ്ഥമാക്കി ജന്ന ഫാത്തിമ. ജൂനിയർ ഗേൾസ് 70 കിലോ വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡിൽ ഗോൾഡ് മെഡലും റൈറ്റ് ഹാൻഡിൽ സിൽവർ മെഡലുമാണ് കരസ്ഥമാക്കിയത്. ഇതോടെ അടുത്ത് നടക്കുന്ന ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് ജന്ന ഫാത്തിമ ഇടം നേടി. മണ്ണാർമല കാരക്കുന്ന് സ്വദേശിനി മഠത്തിൽ ജാസ്മിന്റെ ഇളയ മകളായ ജന്ന ഫാത്തിമ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പട്ടിക്കാട് അൾട്ടിമേറ്റ് ഫിറ്റ്നസിലാണ് പരിശീലനം നടത്തുന്നത്....