സമസ്തയെയും തന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നു: ജിഫ്രി തങ്ങൾ
സമസ്ത കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായി
മാവൂർ: അതാത് സന്ദർഭങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏക കണ്ഠമാണെന്നും അത് അംഗീകരിച്ച പാരമ്പര്യമാണ് സമുദായത്തിൻ്റെതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.മാവൂർ ചാലിയാർ ജലകിൽ സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. എതിർപ്പുകൾ തരണം ചെയ്താണ് സമസ്ത 100-ാം വാർഷികത്തിൽ എത്തി നിൽക്കുന്നത്. സമസ്തയെയും പ്രസിഡണ്ട് എന്ന നിലക്ക് എന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഏത് പ്രതിസന്ധികൾക്കിടയിലും ഈ സംഘ ശക്തിയെ നയിച്ചവരാണ് ശംസുൽ ഉലമ ഉൾപ്പെടെയുള്ള നമ്മുടെ പൂർവ്വികർ. അന്വോന്യം വിദ്വേഷം ജനിപ്പിക്കുന്നതോ അവാസ്ഥമായ കാര്യങ്ങളോ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്...