Tag: June 5

ആഗോള പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
Information

ആഗോള പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു

കുണ്ടൂർ: പി എം എസ് ടി കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ കെ പി എ മജീദ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം പരിസ്ഥിതി ദിന സന്ദേശം കൈമാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ. കെ. ഇബ്രാഹിം അധ്യക്ഷനായ ചടങ്ങിൽ എൻഎസ്എസ് കോർഡിനേറ്റർ .പി.സിറാജുദ്ദീൻ സ്വാഗതവും, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞിമരക്കാർ, എംസി ഹംസക്കുട്ടി ഹാജി, എംസി ബാവ ഹാജി, പി ഹമീദ് ഹാജി എന്നിവരും, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും, ഊർപ്പായി മുസ്തഫ, ടി കെ നാസർ എന്നിവരും പങ്കെടുത്തു. കൊമേഴ്സ് വിഭാഗം അധ്യാപകൻ അബ്ദുള്ള മൻസൂർ. പി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ക്യാമ്പസ് ശുചീകരണവും, വൃക്ഷത്തൈ നടലും, അയൽ വീടുകളിലേക്ക് വൃക്ഷത്തൈ ദാനവും, ശുചീകരണ ബോധവൽക്കരണവും നടത്തി. ...
Information

തിരൂരങ്ങാടി ഒ.യു .പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

തിരൂരങ്ങാടി ഒ.യു .പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കാരാടൻ റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.പി ഹബീബ, യതീംഖാന അഡ്മിനിസ്ട്രർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, മുസ്തഫ ചെറുമുക്ക്, പി.കെ ജമീല ടീച്ചർ എന്നിവർ സംബന്ധിച്ചു. പ്രധാനധ്യാപകൻ പി.അഷ്റഫ് മാസ്റ്റർ സ്വാഗതവും വി.ഇബ്രാഹീം മാസ്റ്റർ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരവും ചിത്രരചന മത്സരവും നടന്നു. ...
Feature, Information

തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു.പുത്തൻതെരു ഹൂറിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. സതീശൻ മാസ്റ്റർ, അമീറ കുനിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ പി. ജ്യോതി, പി.വി ഷൺമുഖൻ, കെ.വി ലൈജു, ഷബീർ കുഴിക്കാട്ടിൽ, നസ്‌റി തേത്തയിൽ, ജസീന ഹാരിസ്, മുഹമ്മദ് റാഫി, അബ്ദുറസാഖ് എടമരത്ത്, ഡോ. ശിൽപ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.കെ പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതസഭയുടെ ഭാഗമായി ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയും നടത്തി. വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് സ്വാഗത്‌വും അസിസ്റ്റന്റ് സെക്രട്ടറി വി.കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു. ...
Information

പരിസ്ഥിതി വാരാചരണം നടത്തും

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന പരിസ്ഥിതി വാരാചരണം നടത്തും. സെമിനാറുകൾ, ചർച്ചകൾ, ബോധ വൽക്കരണം, തൈ നടീൽ തുടങ്ങി വിവാധ പരിപാടികൾ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിലും തുല്യതാ സമ്പർക്ക ക്ലാസുകളിലും നടക്കും. പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു. വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം നല്കി. ജില്ലാ കോർഡിനേറ്റർ സി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, ജീവനക്കാരായ കെ. ശരണ്യ, മൊയ്തീൻ കുട്ടി, ക്ലാസ് പ്രതിനിധികളായ മുഹമ്മദ് ഷക്കീർ വള്ളുവമ്പ്രം , ടി. രവി , എം.ബിജീഷ്, എന്നിവർ പ്രസംഗിച്ചു.പഠിതാക്കളുടെയും സാക്ഷരതാ പ്രവർത്തകരുടെയും ...
error: Content is protected !!