Tag: K Rail

യൂത്ത് കോണ്ഗ്രസ്സ് താലൂക്ക് ഓഫീസിൽ പ്രതിഷേധ കെ റെയിൽ കുറ്റി സ്ഥാപിച്ചു
Other

യൂത്ത് കോണ്ഗ്രസ്സ് താലൂക്ക് ഓഫീസിൽ പ്രതിഷേധ കെ റെയിൽ കുറ്റി സ്ഥാപിച്ചു

യൂത്ത് കോണ്‍ഗ്രസ് തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കെ റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ മാർച്ചും സർവ്വേ കുറ്റി സ്ഥാപിക്കലും നടത്തി. മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ്ബുഷുറുദ്ധീൻ തടത്തിൽ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് മോഹനൻ വെന്നിയൂർ ,അലിമോൻ , kp ഷാജഹാൻ ,ഷംസുമച്ചിങ്ങൽ ,തൊയ്യിബ്‌ ,ഷാഫി പൂക്കയിൽ ,മറ്റു കോൺഗ്രസ്,യൂത്ത് കോൺഗ്രസ്, കെ.എസ്.യു, പോഷകസംഘടന ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.പരിപാടിക്ക് അൻസാർ സ്വാഗതവും റമീസ് കോയിക്കൽ നന്ദിയും പറഞ്ഞു ...
Other

താമരപ്പൂ സമരം; സാദിഖലി തങ്ങൾ നിലപാട്‌ വ്യക്തമാക്കണം: സിപിഎം

മലപ്പുറം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങൾ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു. ബിജെപി ആസൂത്രണം ചെയ്‌ത സമരം ലീഗ്‌ ഏറ്റെടുക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസം തിരുനാവായയിൽ കണ്ടത്‌. കുറുക്കോളി മൊയ്‌തീൻ എംഎൽഎയും ലീഗ്‌ ജില്ലാ പഞ്ചായത്തംഗവും തദ്ദേശ സ്ഥാപന മേധാവികളുമാണ്‌  ജില്ലാ പ്രസിഡന്റ്‌ രവി തേലത്ത്‌ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി വേദി പങ്കിട്ടത്‌. കെ പി എ മജീദ്‌ എംഎൽഎയാണ്‌ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടെ മതമൗലികവാദ സംഘടനകളുമായി കൈകോർത്താണ്‌ സമരം. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ താമരപ്പൂവും പിടിച്ചുള്ള ലീഗ്‌ നേതാക്കളുടെ ചിത്രം കൗതുകമുണർത്തുന്നതാണ്‌.  രാജ്യത്ത്‌ ന്യൂനപക്ഷങ്ങളെയാകെ അരക്ഷിതാവസ്ഥയില...
Other

സർക്കാരിന് ആശ്വാസം, കെ റെയിൽ സർവേ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. എന്താണ് സര്‍വേ നടത്തുന്നതില്‍ ബുദ്ധിമുട്ടുകളെന്നും എന്തിനാണ് മുന്‍ധാരണകളെന്നും കോടതി ചോദിച്ചു. സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രിംകോടതി. സില്‍വര്‍ ലൈനിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്. ...
Other

സില്‍വര്‍ലൈന്‍ പദ്ധതി: മലപ്പുറം ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. ജില്ലയില്‍ 54 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ പാത. വള്ളിക്കുന്ന്, അരിയല്ലൂര്‍, നെടുവ, താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, പരിയാപുരം, തിരൂര്‍, തൃക്കണ്ടിയൂര്‍, തലക്കാട്, തിരുന്നാവായ, തവനൂര്‍, വട്ടംകുളം, കാലടി, ആലങ്കോട് എന്നീ വില്ലേജുകളിലൂടെയാണ് ജില്ലയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്. ഈ വില്ലേജുകളിലെ പദ്ധതി പ്രദേശങ്ങളില്‍ സാമൂഹികാഘാത പഠനത്തിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ചുള്ള നടപടിക്രമങ...
Kerala

കെ-റെയില്‍: ആരും ദുഃഖിക്കേണ്ടി വരില്ല; പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കും- മുഖ്യമന്ത്രി

മലപ്പുറം: കെ- റെയിൽ പദ്ധതിയെ എതിർക്കുന്നവർക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികൾ. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ആരും ദുഃഖിക്കേണ്ടി വരില്ല. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആർക്കൊക്കെ നഷ്ടങ്ങൾ സംഭവിക്കുന്നുവോ അവർക്കൊപ്പം ഇടത് സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ദേശീയപാതയക്കായി സ്ഥലം ഏറ്റെടുത്തപ്പോഴും ആദ്യഘട്ടത്തിൽ സമാനമായ പ്രതിഷേധമുണ്ടായി. പക്ഷെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഒരാൾക്കും വിഷമിക്കേണ്ടി വന്നില്ല. മലപ്പുറത്ത് വലിയ പ്രശ്ന...
Kerala

സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല; പദ്ധതി 5 വർഷംകൊണ്ട് പൂർത്തീകരിക്കും: കെ- റെയിൽ എം.ഡി.

തിരുവനന്തപുരം: അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്. തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും...
error: Content is protected !!