Tag: Kakkad accident

കക്കാട് കാർ വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്
Accident

കക്കാട് കാർ വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: കക്കാട് - ചെറുമുക്ക് റോഡിൽ കുന്നുമ്മൽ പാടത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്. ചെറുമുക്ക് എടക്കണ്ടതിൽ സിദ്ധീഖ് (58), ചെറുമുക്ക് പങ്ങിണിക്കാട് അലവിയുടെ മകൻ കാസിം (43), പുത്തൂർ മണിപറമ്പൻ ബീരാൻ കുട്ടി (64) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

കക്കാട് ബസ് തട്ടി, വേങ്ങര സ്വദേശിനിയായ ബൈക്ക്‌ യാത്രക്കാരി മരിച്ചു

തിരൂരങ്ങാടി : ബസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരി മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയപറമ്പൻ അശ്രഫിന്റെ ഭാര്യ കള്ളിയത്ത് മറിയാമു (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. പൂക്കിപ്പറമ്പിലെ മരണ വീട്ടിൽ പോയി വീട്ടിലേക്ക് ബന്ധുവിനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. കക്കാട് കൂളത്ത് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ബസ് തട്ടിയതിനെ തുടർന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് ബസ് തട്ടി ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. കബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം പാക്കടപ്പുരായ ജുമാ മസ്ജിദിൽ. മക്കൾ: ലബീബ, നബീല, നാസിം, മരുമകൻ: നിസാം....
Accident

കക്കാട് ബസും കാറും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പി എസ് എം ഒ കോളേജിന് സമീപം വളവും ഇറക്കവുമുള്ള തൂക്കുമരം ഭാഗത്ത് വെച്ചാണ് അപകടം. ചെമ്മാട് ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന പി കെ ബ്രദേഴ്സ് ബസും എതിരെ വന്ന കാറുമാണ് അപകടത്തിൽ പെട്ടത്. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ ബസ് വെട്ടിച്ചപ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരനായ മുന്നിയൂർ സ്വദേശി ഹംസയുടെ മകൻ ആബിദിന് (30) പരിക്കേറ്റു. കാറിൽ ആബിദും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആബിദിനെ എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു....
Accident

ദേശീയപാതയിൽ കക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയ പാതയിൽ കക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസും മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന പി ടി എ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് കക്കാട് ജംക്ഷനിൽ വെച്ചാണ് അപകടം. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്....
Accident, Breaking news

കക്കാട് സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂൾ അധ്യാപകന്റെ കൈ അറ്റു വീണു

തിരൂരങ്ങാടി: സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂൾ അധ്യാപകന് പരിക്ക്. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ സ്കൂളിലെ അധ്യാപകൻ വേങ്ങര പാക്കട പുറയ സ്വദേശി കളത്തിങ്ങൾ ഫിറോസ് ബാബുവിനാണ് പരിക്കേറ്റത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EyghIKSwPKHGMwFNBjlbM2 ദേശീയപാതയിൽ കക്കാട് പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ഇടതു കൈ മുട്ടിന് മുകളിൽ നിന്ന് അറ്റു. പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
error: Content is protected !!