Tag: Kakkad theft

കക്കാട് ജ്വല്ലറിയിൽ മോഷണ ശ്രമം
Crime

കക്കാട് ജ്വല്ലറിയിൽ മോഷണ ശ്രമം

തിരൂരങ്ങാടി : കക്കാട് ജ്വല്ലറിയിൽ മോഷണ ശ്രമം. കക്കാട് ഹബീബ ജ്വല്ലറിയിൽ ആണ് മോഷണ ശ്രമം ഉണ്ടായത്. കടയുടെ 2 പൂട്ടും പൊട്ടിച്ച് അകത്തു കടന്ന മോഷ്ടാക്കൾ ഷെൽഫ് കുത്തി പൊളിച്ചിട്ടുണ്ട്. സാധനങ്ങൾ വാരി വലിച്ചിട്ടുണ്ട്. സ്വർണവും മറ്റും കടയിൽ സൂക്ഷിക്കാത്തതിനാൽ ഇവ നഷ്ടപ്പെട്ടിട്ടില്ല. കടയിൽ ഉണ്ടായിരുന്ന ചാരിറ്റി ബോക്സിലെ പണം കവർന്നിട്ടുണ്ട്. ഉടമ പി.കെ.സഫീർ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി ഒരു മണി വരെ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെന്നും അതിന് ശേഷമായിരിക്കും മോഷണ ശ്രമം എന്നും ഉടമ പറഞ്ഞു....
error: Content is protected !!