Friday, August 15

Tag: Kakkancheri

പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു
Breaking news

പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു

തേഞ്ഞിപ്പലം : പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം. വാഴക്കാട്‌ കൽപള്ളി മാളിയേക്കൽ തച്ചറായി അബ്ദുറഹീമിന്റെ മകൻ എം ടി മുഹമ്മദ് ഷഹീം (25) ആണ് മരിച്ചത്. ലോറി തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Accident

കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി : കരിപറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. യൂണിവേഴ്‌സിറ്റി പൈങ്ങോട്ടൂർ പൊട്ടോൾ പടി വീട്ടിൽ ഹൈദ്രോസിന്റെ മകൻ സുബൈർ (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കണ്ണാടിതടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് കിണർ ആഴം കൂട്ടുന്ന ജോലിക്കിടെയാണ് സംഭവം. വെള്ളം വറ്റിക്കുന്നതിനിടെ കിണറ്റിലെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി...
Accident

ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

ചേലേമ്പ്ര : പന്തീരാങ്കാവിൽബൈക്കിടിച്ച് കാൽനടയാത്രക്കാരനായ കാക്കഞ്ചേരി സ്വദേശി മരിച്ചു. പള്ളിയാളി വേളേരി മാനാടംകണ്ടി വേലായുധന്റെ മകൻ നാരായണൻ (47) ആണ് മരിച്ചത്. ജോലി ചെയ്യുന്ന മിനാസ് ചെരുപ്പ് കമ്പനിയിലേക്ക് നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.അമ്മ ശാന്ത. ഭാര്യ, സുനിത.മക്കൾ: ആരോമൽ, ആര്യ, ആരതി.സഹോദരങ്ങൾ; പത്മാവതി, സതീഷ്.സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ....
error: Content is protected !!