മറ്റു താരങ്ങള്‍ റൂമൊഴിഞ്ഞിട്ടും നവാസിനെ കണ്ടില്ല, ചെന്ന് നോക്കിയപ്പോള്‍ വാതില്‍ തുറന്നിട്ട നിലയില്‍ ; കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാ ലോകം ; വിട വാങ്ങിയത് മലയാളികളെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്‍
കൊച്ചി : മലയാളികളെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്‍ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. നവാസിന്റെ വിയോഗം വിശ്വസിക്കാനാവാതെയാണ് ചലച്ചിത്ര താരങ്ങളും ആരാധകരും ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവര്‍ ആശുപത്രിയില്‍ എത്തി.കെ.എസ്. പ്രസാദ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് സിനിമ...