Tag: Kaladi

പോലീസിനെ വട്ടംകറക്കിയ ക്ഷേത്രമോഷടാവ്‌ പിടിയിൽ
Crime

പോലീസിനെ വട്ടംകറക്കിയ ക്ഷേത്രമോഷടാവ്‌ പിടിയിൽ

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500ല്‍ അധികം അമ്പല മോഷണ കേസുകളില്‍ പ്രതി കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘത്തിന്റെ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ്(43) ആണ് കുമളിയില്‍ അറസ്റ്റിലായത്.സ്വകാര്യ ലോഡ്ജില്‍ താമസിച്ച് മറ്റു ജില്ലകളില്‍ മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്ത് മാറി നോട്ടാക്കി ആഡംബര ജീവിതം നയിച്ച് വരവേയാണ് പിടിയിലായത്.കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ പ്രതി കൈമാറുന്നത് പോലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. ഇതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2022 ജൂലൈ 17ന് ആണ് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്ന് പ്രതി ശിക്ഷകഴിഞ്ഞ് ഇറങ്ങിയത്. ഇതിനിടെ മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തി. ആയിരത്തിലധികം അമ്പലഭണ്ഡാരങ്ങളില്‍  മോഷണം നടത്ത...
Kerala

സി.പി.എം-സി.പി.ഐ സംഘര്‍ഷം; 2 സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

എറണാകുളം: കാലടിയിൽ സി.പി.എം-സി.പി.ഐ സംഘർഷത്തിൽ രണ്ട് സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഘർഷം. പുതിയകര സ്വദേശികളായ സേവ്യർ, ക്രിസ്റ്റിൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സി.പി.ഐ ആരോപിച്ചു. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. പിന്നീട് വീട് കയറി ആക്രമിക്കുകയായിരുന്നു. നേരത്തെ സി.പി.എം പ്രവർത്തകർ സി.പി.ഐയിൽ ചേർന്നതിൽ പ്രദേശത്ത് തർക്കം നിലനിന്നിരുന്നു. ഇരുവിഭാഗവും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറഞ്ഞു....
error: Content is protected !!