Tag: kalamassery bomb blast

കളമശ്ശേരി സ്‌ഫോടനം ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Kerala, Other

കളമശ്ശേരി സ്‌ഫോടനം ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട്, വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെല്‍ എസ്‌ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കേസ്. എറണാകുള റൂറല്‍ സൈബര്‍ പൊലീസാണ് കേസ് എടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലാണ് പൊലീസ് നടപടി. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മത ...
Other

കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍

കൊച്ചി:കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍. യുഎപിഎ, സ്‌ഫോടക വസ്തു നിയമം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള ക്യാമ്പിലാണ് ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്. നാളെ രാവിലെയോടെയായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക. പൊലീസിന്റെ ഉന്നത തല യോഗത്തിനുശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്നതിന് പിന്നാലെ തൃശ്ശൂരിലെ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് എറണാകുളം കടവന്ത്ര സ്വദേശിയായ മാര്‍ട്ടിന്‍ ഡൊമിനിക് കീഴടങ്ങിയത്. തുടര്‍ന്ന് തെളിവുകള്‍...
Kerala, Other

കളമശ്ശേരി സ്‌ഫോടനം: ചികിത്സാചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും അതില്‍ ആരും ആശങ്ക പെടേണ്ടതില്ലെന്നും ആശുപത്രികളില്‍ ചികിത്സ നന്നായി പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരൊഴികെയുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചു. ക്രിട്ടിക്കല്‍ സ്റ്റേജിലുള്ള രോഗികളുമുണ്ട്. എങ്കിലും പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. 40 മുതല്‍ 50 ശതമാനം മുകളില്‍ പൊള്ളലേറ്റവരും ചികിത്സയിലുണ്ട്. ആശുപത്രിയും ഡോക്ടര്‍മാരും അര്‍പ്പണബോധത്തോടെയാണ് ചികിത്സിക്കുന്നത്. ഡോക്ടറും രോഗികളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സ്‌ഫോടനത്തില്‍ മറ്റെന്തെങ്കിലും മാനമുണ്ടോ എന്ന് അന്വേഷണ ഏജന്‍സി പരിശോധിക്കും. സ്‌പെഷ്യല്‍ ടീം അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം ക്യാംപ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അന്വേഷണം നന്നായി മുന്നോട്ട് പോകുന്നുവെന്നും മുഖ്യമന്ത്...
Kerala, Other

കളമശ്ശേരി സ്‌ഫോടനം ; ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് കൊച്ചിയിലെ വീട്ടില്‍ വച്ച്, പഠിച്ചത് യൂട്യൂബ് നോക്കി, കൃത്യം നടത്തിയത് ഒറ്റക്ക്

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പ...
error: Content is protected !!