Tag: Kalamthiruthi

വിൽക്കാനായി പൊളിച്ചു ചാക്കിലാക്കിയ തേങ്ങ പട്ടാപ്പകൽ മോഷ്ടിച്ചു, പിന്നാലെ മോഷ്ടാവിനെ പിടികൂടി
Crime

വിൽക്കാനായി പൊളിച്ചു ചാക്കിലാക്കിയ തേങ്ങ പട്ടാപ്പകൽ മോഷ്ടിച്ചു, പിന്നാലെ മോഷ്ടാവിനെ പിടികൂടി

തിരൂരങ്ങാടി : വിൽക്കാൻ കൊണ്ട് പോകാനായി പൊളിച്ചു ചാക്കുകളിലാക്കി റോഡരികിൽ സൂക്ഷിച്ച തേങ്ങ പട്ടാപ്പകൽ മോഷണം പോയി. കൊടിഞ്ഞി ചീർപ്പിങ്ങൽ വെച്ചാണ് സംഭവം. കൊടിഞ്ഞി കുറൂൽ സ്വദേശികളുടെ നാനൂറോളം തേങ്ങയാണ് മോഷണം പോയത്. ചീർപ്പിങ്ങലിലെ പറമ്പിലുള്ള തേങ്ങ വിൽക്കാനായി പൊളിച്ചു ചാക്കിലാക്കി വെച്ചതായിരുന്നു. വണ്ടിയുമായി തേങ്ങ എടുക്കാൻ എത്തിയപ്പോഴേക്കും ഇവ മോഷണം പോയിരുന്നു. അന്വേഷിച്ചപ്പോൾ ഒരാൾ വന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. ഉടമസ്ഥർ ഓട്ടോക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തേങ്ങാ കൊണ്ട് പോയ ആളെ വിവരം ലഭിച്ചു. തൊട്ടടുത്ത പ്രദേശത്തുകരനാണ് മോഷ്ടാവ്. മോഷ്ടിച്ച തേങ്ങ 5000 രൂപക്ക് വിറ്റതായും കിട്ടിയ പൈസക്ക് മദ്യപിച്ചതായും ഇയാൾ ഉടമസ്ഥരോട് പറഞ്ഞത്രേ. ബാക്കിയുണ്ടായിരുന്ന 2500 രൂപ ഉടമസ്ഥർക്ക് നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന ഉറപ്പിൽ വിട്ടയച്ചു. ...
Local news

ചീർപ്പിങ്ങൽ ഇമ്പിച്ചിബാവ റോഡ് ഞായറാഴ്ച നാടിന് സമർപ്പിക്കും

കൊടിഞ്ഞി: കാളംതുരുത്തി ചീർപ്പിങ്ങൽ നിലാംകുണ്ട് ഭാഗത്ത് താമസിക്കുന്ന ആളുകളുടെ ചിരകാല സ്വപ്നമായിരുന്ന ഗതാഗത സൗകര്യമുള്ള റോഡ് എന്നത് പൂവണിയുന്നു . ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി യാഥാർത്ഥ്യമായ റോഡ് സഖാവ് ഇ കെ ഇമ്പിച്ചിബാവ റോഡ് എന്ന നാമധേയത്തിൽ ഏഴാം തീയതി വൈകുന്നേരം നാലുമണിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്യും. ...
Other

കാളംതിരുത്തി ബദൽ വിദ്യാലയം തുടരാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : കൊടിഞ്ഞി കാളംതിരുത്തി ബദൽ സ്‌കൂളിന് വീണ്ടും അംഗീകാരം. നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി ബദൽ സ്‌കൂൾ അടച്ചുപൂട്ടന്നതിനുള്ള ഉത്തരവ് പിൻവലിക്കാൻ തീരുമാനമായി. കാളംതിരുത്തി ബദൽ സ്‌കൂളിനോടൊപ്പം അടച്ചു പൂട്ടാൻ ഉത്തരവിട്ട മറ്റു മൂന്ന് സ്‌കൂളുകൾ കൂടി തുറന്നു പ്രവർത്തിക്കാൻ തീരുമാനം ആയി. കെ. പി. എ മജീദ് എം. എൽ. എ, എ. പി അനിൽ കുമാർ എം. എൽ. എ, യു. എ ലത്തീഫ് എം. എൽ. എ എന്നിവർ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോടതിയിൽ പോയി സ്റ്റേ വാങ്ങിയ സ്കൂളുകൾക്കാണ് തുടരാൻ തീരുമാനം ആയത്. നേരത്തെ ഈ സ്‌കൂളുകളിൽ ഉണ്ടായിരുന്ന അദ്ധ്യാപകരെ ഇവിടേക്ക് നിയമിക്കാനും, മറ്റു സ്‌കൂളുകൾക്ക് നൽകുന്നത് പോലെ ഉച്ച ഭക്ഷണം ലഭ്യമാക്കാനും യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പി. കെ അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് കാളം തിരുത്തി ബദൽ സ്‌കൂളിന് സ്വന്തമായി സ്...
Local news

കാളംതിരുത്തി ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

വഴിനടക്കാൻ പോലും സൗകര്യങ്ങളില്ലാത്ത 30 ഓളം കുടുംബങ്ങൾക്ക് യാത്രാ സൗകര്യങ്ങളൊരുങ്ങുന്നതും പ്രദേശത്തെ മുഴുവന്‍ ജനങ്ങൾക്കും പള്ളി മദ്രസ എന്നിവിടങ്ങളിലേക്ക് വളരെവേഗം എത്തിപ്പെടാൻ സഹായകമാകുന്നതുമാണ് പ്രസ്തുത റോഡ്. എന്നാൽ ഒന്നര കി.മീ ദൂരം വരുന്ന ഈ റോഡിൽ ഏതാണ്ട് 20 മീറ്ററോളം ദൂരമാണ് വിവാദമായിട്ടുളളത്. അടിസ്ഥാന സൗകര്യം ഒരുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ട വാർഡ് മെമ്പർ അതിന് മുതിരാതെ ഭൂമാഫിയകളുടെ താൽപര്യത്തിന് കീഴ്പെട്ട് ഈ സതുദ്യമം തകർക്കാനാണ് ശ്രമിക്കുന്നത്. തീർത്തും സ്വകാര്യ ഭൂമികളിലൂടെ നിർമ്മിക്കുന്ന ഈ റോഡ് പഞ്ചായത്തിന് വിട്ട് നൽകാൻ തയ്യാറായിട്ടും അതേറ്റെടുക്കാൻ വെെമനസ്യം കാണിക്കുകയാണ്. പഞ്ചായത്ത് ഈ റോഡ് ഏറ്റെടുത്ത് വാഹന ഉപയോഗത്തിന് സാധ്യമാക്കുന്ന നടപടി സ്വീകരിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. നന്നമ്പ്ര പഞ്ചായത്ത് മുൻ വെെസ് പ്രസിഡൻറായിരുന്ന കെ.പി.കെ തങ്ങൾ മാർച്ച് ഉത്ഘാടനം ചെയ്തു. സമര...
Local news

കാളംതിരുത്തിയിൽ ഭൂ മാഫിയ തോട് മണ്ണിട്ട് നികത്തുന്നു

മണ്ണിടുന്നത് ഫോട്ടോ എടുത്ത പൊതുപ്രവർത്തകന്റെ ഫോൺ പിടിച്ചു വെച്ചു തിരൂരങ്ങാടി: കാളംതിരുത്തിയില്‍ ഭൂമാഫിയ പൊതു തോട് മണ്ണിട്ട് നികത്തുന്നതായി പരാതി. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അനക്കമില്ല. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണിട്ട് നികത്തല്‍ പുരോഗമിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനോടകം 500 മീറ്ററോളം മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഇപ്പോഴും നികത്തൽ തുടരുകയാണ്. ഇന്ന് രാവിലെയും 2 ലോറികളിലായി മണ്ണ് കൊണ്ടു വന്നു തട്ടി. ഇതിന്റെ ഫോട്ടോ എടുത്ത പ്രദേശത്തെ പൊതുപ്രവർത്തകനായ ഇമ്പിച്ചി കോയ തങ്ങളുടെ ഫോൺ പിടിച്ചു വാങ്ങുകയും ഇദ്ദേഹത്തെ തടഞ്ഞു വെക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടതോടെയാണ് തിരിച്ചു നൽകിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FYvO97IDbE76AuHNrNyVqH തോട് മണ്ണിട്ട് നികത്തുന്നത് കാളംതിരുത്തി പ്രദേശത്ത് വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടും.നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ഒ...
error: Content is protected !!