Tag: Kariparamb

കരിപറമ്പിൽ ജീവനക്കാരനെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

കരിപറമ്പിൽ ജീവനക്കാരനെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെമ്മാട് : കരിപറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് അങ്ങാടിയിലുള്ള കോഹിനൂർ പന്തൽ ഇവന്റ് സ്ഥാപനത്തിലെ പാചകക്കാരൻ കോട്ടുവലക്കാട് സ്വദേശി അയ്യൂബ് (43) ആണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്. ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെയാണ് ആളുകൾ കണ്ടത്. പോലീസ് സ്ഥലത്തെത്തി.
Obituary

കരിപറമ്പ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

തിരൂരങ്ങാടി : കരിപറമ്പ് അരിപ്പാറ സ്വദേശി വെള്ളാനവളപ്പിൽ നൗഷാദ് (48) ബംഗളൂരുവിലെ കെ ആർ പുറത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വർഷങ്ങളായി ബംഗളൂരുവിൽ ബേക്കറി എസൻസ് കച്ചവടം നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വെള്ളാനവളപ്പിൽ മുഹമ്മദ്(വല്യാപ്പു ), മാതാവ് സൈനബ, ഭാര്യ സുബൈദ, മക്കൾ ഷദാനൗഷാദ്, ശാദിൻ, സനാ നൗഷാദ്, സിയ നൗഷാദ്, സഹ്‌റ. മരുമകൻ യാസീൻ. ബംഗളൂരുവിൽ കെ എം സി സി, മുസ്ലിം ലീഗ് സജീവ പ്രവർത്തകനായിരുന്നു. രാമമൂർത്തി നഗർ എഐ കെ എംസിസി ഏരിയ സെക്രട്ടറി യും എസ് ടി സി എച് പാലിയേറ്റീവ് ഹോം കെയർ കോ ഓർഡിനേറ്ററും ആയിരുന്നു. കബറടക്കം നാളെ രാവിലെ 8 30ന് (തിങ്കൾ ) പന്താരങ്ങാടി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വച്ച് നടക്കും. ...
Gulf

ചെമ്മാട് സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് സ്വദേശി പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ബശീർ (52) നിര്യാതനായി. ജിസാനിലെ അൽ അമീസ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. ജിസാൻ - ബേശിൽ ഇക്കണോമിക് സിറ്റിയിലായിരുന്നു ജോലി. നാലുദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ജിസാനിലെ അൽ അമീസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അവധികഴിഞ്ഞ് തിരിച്ചുപോയിട്ട് മൂന്നരവർഷമായി. ചെമ്മാട് താഹിറ ട്രാവൽസ് നടത്തുന്ന പി.എം. ഹംസ സഹോദരനാണ്. മാതാവ്: പാത്തു. ഭാര്യ: സുമയ്യ. മക്കൾ: ബസ്വരിയ്യ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദു സലാം, അബുബക്കർ, ഹംസ. ...
Local news

റോഡിലെ വെള്ളക്കെട്ട്: സിപിഎം ഉപരോധ സമരം നടത്തി

തിരൂരങ്ങാടി: വെള്ളക്കെട്ടിനെത്തുടർന്ന് നാട്ടുകാർ ദുരിതമനുഭവിക്കുന്ന കരിപറമ്പ്-അരീപാറ റോഡിലെ ശോചനീയവസ്ഥ പരിഹരിക്കുകയെന്നാവശ്യപ്പെട്ട് സി.പി.എം. ബ്രാഞ്ച് കമ്മറ്റി ഉപരോധസമരവും ധർണയും നടത്തി. വെള്ളക്കെട്ടിൽ കടലാസ് തോണികളിറക്കി പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സി.എം. അലി അധ്യക്ഷത വഹിച്ചു. അഡ്വ. സി. ഇബ്രാഹിംകുട്ടി, എം.പി. ഇസമായീൽ, വി.കെ. ഹംസ, മോഹനൻ കുഴിക്കാട്ടിൽ, ബാലസുബ്രഹ്‌മണ്യൻ, അലി പാണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. മഴപെയ്താൽ റോഡിൽ നിറയെ വെള്ളമാണ്. കാൽനട പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിനെ നഗരസഭ അവഗണിക്കുകയാണെന്നആണ് പരാതി. ...
Obituary

തൊട്ടിലിൽ ഉറക്കിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് ടൗണിലെ പച്ചക്കറി കച്ചവടക്കാരനായ അരീപ്പാറ നാലുകണ്ടം വിളക്കണ്ടത്തിൽ അബ്ദുല്ല- സമീറ എന്നിവരുടെ മകൻ മുഹമ്മദ് ഫൈസാൻ (ഏഴ് മാസം) ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി കുഞ്ഞിനെ പാല് കൊടുത്തു തൊട്ടിലിൽ കിടത്തിയതായിരുന്നു. ഇന്നലെ രാവിലെ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം ദമ്പതികൾക്ക് ഉണ്ടായ ഏക കുഞ്ഞാണിത്. ...
error: Content is protected !!