Tag: Karuthalum Kaithangum

ഭിന്നശേഷിക്കാരിയായ 14 കാരി വൈഗക്ക് മുടങ്ങിക്കിടന്ന മരുന്നുകള്‍ ലഭ്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
Malappuram

ഭിന്നശേഷിക്കാരിയായ 14 കാരി വൈഗക്ക് മുടങ്ങിക്കിടന്ന മരുന്നുകള്‍ ലഭ്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

ഊര്‍ങ്ങാട്ടിരി സ്വദേശിയും ഭിന്നശേഷിക്കാരിയുമായ വൈഗക്ക് മുടങ്ങിക്കിടന്ന മരുന്നുകള്‍ ആരോഗ്യവകുപ്പിന്റെ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദേശിച്ചു. ഇതോടെ മാതാപിതാക്കളായ ദിനിക്കും പ്രേമരാജിനും ആശ്വാസത്തിന്റെ കൈത്താങ്ങ്. പൂവത്തിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം വഴി വൈഗക്ക് മരുന്ന് എത്തിക്കാന്‍ മന്ത്രി നിര്‍ദേശംനല്‍കി. ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും മരുന്ന് കഴിക്കുന്ന 14 കാരിയായ വൈഗക്ക് മാസങ്ങളായി മരുന്ന് മുടങ്ങിയിരുന്നു. മാത്രമല്ല, വീട് വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്തായതിനാല്‍ ഇടക്കിടെ ആശുപത്രിയില്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മുച്ചക്ര വാഹനം എന്ന ആവശ്യവും മന്ത്രി പരിഗണിച്ചു....
Malappuram

അദാലത്തുകളില്‍ പരിഹരിക്കുന്നത് സാധാരണക്കാരന്റെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ – മന്ത്രി മുഹമ്മദ് റിയാസ്

പൊന്നാനി : സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ നിര്‍വഹിക്കുന്നതെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊന്നാനി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ട് താലൂക്ക് അദാലത്തുകളിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായതാണ് അനുഭവം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മികച്ച സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും കാണിക്കാത്ത ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഇനിയും മാറാനുണ്ടെന്നും സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നം പോലെ കണ്ട് അലംഭാവ...
Feature, Information

‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത്: കൊണ്ടോട്ടി താലൂക്കിൽ പരിഗണിച്ചത് 1351 പരാതികൾ

മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന 'കരുതലും കൈത്താങ്ങും' കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 1351 പരാതികൾ. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. 711 പരാതികളാണ് നേരത്തെ ലഭിച്ചത്. 640 പുതിയ പരാതികളും ലഭിച്ചു. ഇതിൽ 158 പരാതികൾ ഉടൻ പരിഹരിച്ചു. അദാലത്തിൽ പരിഹാരം കാണാത്ത പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. കൃഷി, പൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, വനം തുടങ്ങിയവ വകുപ്പുകളുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചു. എം.എൽ.എമാരായ ടി വി ഇബ്രാഹിം, പി ഉബൈദുള്ള, പി അബ്ദുൽ ഹമീദ്, ജില്ലാ കളക്ടർ വി.ആർ പ്രേംക...
error: Content is protected !!