അധ്യാപക നിയമനം അട്ടിമറിക്കാനുള നീക്കം അപലപനീയം: കെ.എ.ടി.എഫ്
പരപ്പനങ്ങാടി: അധ്യാപക നിയമന കാര്യത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി വന്നിട്ടും എൻ എസ് എസ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ മാത്രമേ അംഗീകരിക്കു എന്ന കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് കേരളത്തിലെ അധ്യാപക നിയമനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പൊതുവിദ്യഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പരമോന്നത കോടതി ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ കേരളത്തിലെ വർഷങ്ങളായുള്ള അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം വിശാല വിധി പ്രസ്താവിച്ചിട്ടും സർക്കാർ സ്വാർത്ഥ താൽപര്യങ്ങളുടെ പേരിൽ അത് നടപ്പിലാക്കാൻ തയ്യാറാകാത്തത് ന്യായീകരിക്കാൻ കഴിയില്ല. ആയരിക്കണക്കിന് അധ്യാപകർ ആത്മഹത്യയുടെ വക്കിലാണ്. സാങ്കേതികത്വം പൂർണ്ണമായും നീങ്ങിയിട്ടും സർക്കാർ മാത്രം അതിന് തയ്യാറാകാത്തത് വർഷങ്ങളായുള്ള എയ്ഡഡ് വിദ്യഭ്യ...