വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യപകരുടെ നിയമനങ്ങള്‍ ത്വരിതപ്പെടുത്തണം ; കെ.എ.ടി.എഫ്

തിരൂരങ്ങാടി : കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നൂറുക്കണക്കിന് അധ്യാപകരുടെ നിയമനംഗീകരങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് തിരൂരങ്ങാടി വിദ്യാഭ്യാസജില്ല കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വനിത പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. സംഗമത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ല വനിതാവിംഗ് കണ്‍വീനര്‍ എം.പി.ബുഷ്‌റ ടീച്ചര്‍ നിര്‍വഹിച്ചു.

വിദ്യാഭ്യസ ജില്ല കണ്‍വീനര്‍ എം.ഹഫ്‌സത്ത് ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സബ് ജില്ല കണ്‍വീനര്‍ കെ.കെ. ഹബീബ, എം.പി. ഉമ്മുകുല്‍സു , എ .ഫാത്തിമ, സി. സീനത്ത് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!