തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു ; പരാതി നല്‍കിയത് 5 പേര്‍
തിരൂരങ്ങാടി : യുഡിഎഫ് ഭരണ സമിതി കൈയ്യാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുടെ പണം തിരിച്ച് നല്‍കാതെ കബളിപ്പിച്ച സംഭവത്തില്‍ 5 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി, എടരിക്കോട്, കോട്ടക്കല്‍, വെന്നിയൂര്‍, കോഴിചെന സ്വദേശികളാണ് പരാതി നല്‍കിയത്.
തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകരില്‍ നിന്ന് പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിച്ച് കബളിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ലക്ഷങ്ങള്‍ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവരാണ് പരാതിയുമായി രംഗത്തെത്തിയത്. നിരവധി തവണ കളക്ടര്‍ക്കും അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇരകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
മഞ്ചേരി വായപ്പാറപടി സ്വദേശി എന്‍പൂര്‍മന വാമനന്‍ നമ്പൂതിരി, ഭാര...