Tag: Kerala hajj committee

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ: ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
Other

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ: ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം : ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റിയ നടപടി പുന: പരിശോധിക്കണം.20 ശതമാനത്തിനു താഴെ മാത്രം ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ എംബാർക്കേഷൻ ലിസ്റ്റിലുള്ളത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ഹജ്ജ് ഹൗസും പുതുതായി നിർമ്മിച്ച വനിതാ ബ്ലോക്കും അടക്കം വിപുലമായ സൗകര്യങ്ങളാണ് കരിപ്പൂരിലുള്ളത്. ഇതേ സമയം കൊച്ചിയിൽ എല്ലാം താല്കാലികമായി ഏർപ്പെടുത്തേണ്ടതുണ്ട്. ഭീമമായ ചെലവ് സർക്കാർ വഹിക്കേണ്ടിവരും. 2002 മുതൽ ദിർഘകാലം കരിപ്പൂരിൽ നിന്നായിരുന്നു ഹജ്ജ് യാത്ര നടത്തിയിരുന്നത്.ഹജ്ജ് തീർത്ഥാടകരോടുള്ള മാനുഷിക പരിഗണന എങ്കിലും നൽകി ഈ വർഷം തന്നെ കരിപ്പൂര് എംബാർക്കേഷ...
Malappuram

ഹജ്ജിന് അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഒരുക്കിയതായി അധികൃതർ

അപേക്ഷ ഓൺലൈനായി മാത്രം. അവസാന തീയതി 2022 ജനുവരി 31 ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.in, www.keralahajcommittee.org എന്ന വെബ് സൈറ്റിലും "HAJ COMMITTEE OF INDIA'' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ കഴിയും.65 വയസ്സിനു മുകളിലുള്ളവർക്കും രോഗികൾക്കും അപേക്ഷിക്കാൻ കഴിയില്ല. ജനറൽ, പുരുഷൻമാരില്ലാത്ത സ്ത്രീകൾക്ക് മാത്രമായുള്ള വിത്ത്ഔട്ട് മെഹറം എന്നീ രണ്ട് കാറ്റഗറികളാണ് ഉള്ളത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ചില പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടിച്ചിട്ടുണ്ട്. ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ വഴിയും ഹജ് അപേക്ഷക്കുള്ള സംവിധാനമുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാർ മുഖേന മണ്ഡലങ്ങളിൽ ഹെൽപ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ...
error: Content is protected !!