Tag: kidnapped

കോട്ടക്കലില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു
Malappuram

കോട്ടക്കലില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു

കോട്ടക്കല്‍: കോട്ടക്കലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ കട നടത്തുന്ന കോട്ടക്കല്‍ ആട്ടീരിപ്പടി സ്വദേശിയായ ഷഹദിനെയാണ് (30) ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് പൊലീസ് പറയുന്നു. ഷഹദിനെ വെള്ളിയാഴ്ച രാത്രിയാണ് പത്തോളം പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടത്താണിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. ശേഷം ദേശീയപാതയില്‍ ഉപേക്ഷിക്കുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വിവരം ചോര്‍ത്തി കൊടുത്തത് ഷഹദാണെന്ന് പറഞ്ഞാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊല...
Other

പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി

മധ്യപ്രദേശ് : ബസില്‍ നിന്നിറങ്ങി റോഡരികിലെ പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തിങ്കളാഴ്ച രാവിലെ 8.50നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിന്ദ് ജില്ലിയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. ബിന്ദില്‍ നിന്ന് ദീപാവലി ആഘോഷം കഴിഞ്ഞ് തിരിച്ചെത്തി സഹോദരനുവേണ്ടി പെട്രോള്‍ പമ്പിനടുത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് പേര്‍ ബൈക്കിലെത്തിയത്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മറ്റൊരാള്‍ തുണി കൊണ്ട് മുഖം മറച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ ബൈക്കില്‍ നിന്ന് ഇറങ്ങി യുവതിയെ ബലമായി പിടിച്ച് ബൈക്കിന്റെ സീറ്റില്‍...
error: Content is protected !!