Wednesday, August 27

Tag: kidnapping case

ബാറില്‍ വച്ച് തര്‍ക്കം ; യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദിച്ചു ; മൂന്ന് പേര്‍ അറസ്റ്റില്‍, നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും, നടി ഒളിവിലെന്ന് സൂചന
Kerala

ബാറില്‍ വച്ച് തര്‍ക്കം ; യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദിച്ചു ; മൂന്ന് പേര്‍ അറസ്റ്റില്‍, നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും, നടി ഒളിവിലെന്ന് സൂചന

കൊച്ചി : ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാന്‍ പൊലീസ്. സംഭവത്തില്‍ യുവതി ഉള്‍പ്പടെ മൂന്നുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ പ്രമുഖ നടി ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ ഇവര്‍ക്കെതിരെ യുവാവ് പരാതി നല്‍കിയിട്ടില്ല. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നടിക്കൊപ്പം മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവര്‍ ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. മിഥുനെയും അനീഷിനെയും സോനാ മോളെയും എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലക്ഷ്മി മേനോനെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇവര്‍ ഒളിവിലാണെന്നും സൂചനകളുണ്ട്. ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്...
Kerala, Other

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് : 3 പേര്‍ കസ്റ്റഡിയില്‍, പിടിയിലായവര്‍ ഒരു കുംബത്തില്‍ നിന്നുള്ളവര്‍

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് പിടിയിലായിരിക്കുന്നത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പ്രതികള്‍ ഒരു കുടുംബത്തിലുള്ളവരെന്നും സൂചന പുറത്തു വന്നിട്ടുള്ളത്. തെങ്കാശി പുളിയറയില്‍ നിന്നാണ് ഇവരെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേര്‍ കസ്റ്റഡിയിലായത്. നഴ്‌സു...
error: Content is protected !!