Sunday, December 7

Tag: Killer

തലശ്ശേരിയിലെ ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയിൽ, ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു
Crime

തലശ്ശേരിയിലെ ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയിൽ, ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു

കണ്ണൂർ: തലശ്ശേരിയിൽ സി പി എം പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. സംഭവത്തിനു ശേഷം ഒളിവിൽ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയിൽനിന്ന് പിടിയിലായത്. ഇയാൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പ്രതികൾ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിമാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിവിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബുവെന്നാണ് പോലീസ് നൽകുന്നവിവരം. ഇയാളുടെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കേസിൽ പാറായി ബാബു അടക്കം നാല് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞദിവസം പോലീസിന്റെ പടിയിൽനിന്ന് തലനാരിഴയ്ക്കാണ് ബാബു രക്ഷപ്പെട്ടത്. ഇയാൾക്കായി കർണാടകത്തിലും പോലീസ് അന്വേഷണം നടത്തിയിരുന്നു....
Obituary

മക്കളെ പുഴയിലേക്കെറിഞ്ഞു കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. കൃഷ്ണപ്രിയയ്ക്ക് 16 വയസും ഏകനാഥിന് 13 വയസുമായിരുന്നു. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണിമുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്‍ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിപ്പോള്‍ പെണ്...
error: Content is protected !!