Tag: Km shaji

റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ ; കെഎം ഷാജി
Kerala, Other

റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ ; കെഎം ഷാജി

റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി. വിധിക്കെതിരെ അപ്പീല്‍ നല്‍കിയത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. പോക്സോ കേസിലെ ഇരയില്‍ നിന്ന് പണം തട്ടി എന്നതടക്കം കേസ് നേരിടുന്നയാളാണ് അഡ്വ. ഷാജിത്. പോക്‌സോ കേസിലെ പ്രതിയില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ വാങ്ങി ഇരക്ക് കൊടുക്കാതിരുന്നതിന്റെ പേരിലാണ് വഞ്ചനാ കേസ്. റിയാസ് മൗലവി വധക്കേസ് അന്വേഷണത്തില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കെ.എം ഷാജി പറഞ്ഞു. പച്ച കാണുമ്പോള്‍ ഭ്രാന്ത് പിടിയ്ക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവര്‍ത്തിക്കുന്നത്. കൊടിയും പച്ചയുമല്ല ലീഗിന്റെ പ്രശ്നം, ആശയമാണ് പ്രധാനം. സി.പി.എമ്മിന് തെരഞ്ഞെടുപ്പ് ചിഹ്നമാക്...
Politics

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

മലപ്പുറം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒ...
error: Content is protected !!