Tuesday, October 14

Tag: knrc

ദേശീയപാതയിൽ യൂണിവേഴ്സിറ്റി, കോഹിനൂർ,വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ നടപ്പാലം നിർമിക്കുന്നു
Malappuram

ദേശീയപാതയിൽ യൂണിവേഴ്സിറ്റി, കോഹിനൂർ,വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ നടപ്പാലം നിർമിക്കുന്നു

തിരൂരങ്ങാടി : ജില്ലയിൽ ദേശീയ പാതയിൽ അഞ്ചിടങ്ങളിൽ നടപ്പാലം നിർമിക്കാൻ അനുമതിയായി. രാമനാട്ടുകര-വളാഞ്ചേരി റീച്ചിലെ യൂണിവേഴ്സിറ്റി, കോഹിനൂർ, വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാനാണ് ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്നത്. 12 കോടി രൂപയാണ്നിർമാണ ചെലവ്. റോഡിന്റെ ഇരു ഭാഗത്തേക്ക് 45 മീറ്റർ നീളത്തിൽ നിർമിക്കുന്ന ഫൂട്ട് ഓവർ ബ്രിജിന് 5.8 മീറ്റർ ഉയരമുണ്ടാകും. പാലത്തിന് 3 മീറ്റർ വീതിയാണ് ഉണ്ടാകുക. വീൽചെയർ കയറ്റാനുള്ള സൗകര്യവും ഒരുക്കും. കൈവരി, ഗോവണി എന്നിവയുണ്ടാകും. ദേശീയപാത വികസനം വന്നതോടെ പല പ്രദേശങ്ങളും രണ്ടായി വിഭജിച്ചിരിക്കുകയാണ്, നാട്ടുകാരുടെയും ജന പ്രതിനിധികളുടെ ആവശ്യവും സ്ഥല ലഭ്യതയും കണക്കിലെടുത്താണ് ഫൂട്ട് ഓവർ ബ്രിജ് അനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ വളാഞ്ചേരി - കാപ്പിരിക്കാട് റീച്ചിലെ പൊന്നാനി ഉറുമ്പ് നഗർ, എം ഐ ഗേൾസ് ഹൈസ്കൂൾ, തവനൂർ മദിരശ്ശേരി പ്രദേശങ്...
Malappuram

ആറുവരിപ്പാത നിര്‍മാണത്തിന്റെ മറവില്‍ നടന്നത് കൊള്ള ; വയല്‍ ഭൂമികള്‍ നികത്തിയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍

പൊന്നാനി : കനത്ത കൊള്ളയ്ക്ക് ഇരയായി പൊന്നാനി, ഈഴുവത്തിരുത്തി, തവനൂര്‍, കാലടി വില്ലേജിലെ വയല്‍ പ്രദേശങ്ങള്‍. കൊള്ള നടന്നത് ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ മറവില്‍. നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍സിഎല്ലിന്റെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞ് ഏക്കര്‍ കണക്കിന് വയല്‍ ഭൂമി നികത്തിയെടുക്കുന്നുവെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത് എല്ലാം കഴിഞ്ഞ ശേഷം. ഒടുവില്‍ നികത്തുന്നതിനിടയില്‍ കരാര്‍ കമ്പനിയുടെ ലോറിയും റവന്യു പിടിച്ചെടുത്തു. ജില്ലയില്‍ ആറുവരിപ്പാതയുടെ തകര്‍ച്ച ചര്‍ച്ചയാകുമ്പോഴാണ് നിര്‍മ്മാണത്തിന്റെ മറവില്‍ ഇത്തരമൊരു കൊള്ള നടക്കുന്നത്....
Kerala, Local news, Malappuram

കക്കാട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു ; കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെഎന്‍ആര്‍സി

തിരൂരങ്ങാടി : ദേശീയ പാതയില്‍ കക്കാട് തൂക്കുമരം, ചിനക്കല്‍ ഭാഗങ്ങളിലെ കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെ.എന്‍, ആര്‍, സി അറിയിച്ചു, പ്രവൃത്തി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ എന്‍ ആര്‍ സി പ്രൊജക്ട് മാനേജര്‍ പഴനി സന്ദര്‍ശിച്ച് വിലയിരുത്തി, പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ കക്കാട് വാട്ടര്‍ ടാങ്കില്‍ നിന്ന് റോഡ് ക്രോസ് ചെയ്ത് മെയിന്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഒരു ആഴ്ച്ചക്കകം പൂര്‍ത്തിയാകും, നിലവില്‍ കക്കാട് കളത്തില്‍ തൊടു റോഡ് പരിസരം വരെ മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് എത്തിയിട്ടുണ്ട്, കക്കാട് ജംഗ്ഷന്‍ മുതല്‍പള്ളി പീടിക വരെ ഒരു മാസം മുമ്പ് മെയിന്‍ ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ബന്ധിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്. ഇത് ബന്ധിപ്പിക്കുന്നതോടെ ജല വിതരണ...
error: Content is protected !!