Tag: Kodinhi club federation

കൊടിഞ്ഞി ലീഗ് മത്സരങ്ങൾക്ക് തുടക്കമായി, മാരത്തോണിൽ ഫായിസ് ചാമ്പ്യൻ
Sports

കൊടിഞ്ഞി ലീഗ് മത്സരങ്ങൾക്ക് തുടക്കമായി, മാരത്തോണിൽ ഫായിസ് ചാമ്പ്യൻ

കൊടിഞ്ഞി : കൊടിഞ്ഞിയിലെ പ്രമുഖ ക്ലബ്ബുകളുടെ കൂട്ടായ്മ കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന കൊടിഞ്ഞി ലീഗ് സീസൺ 2024 മത്സരങ്ങൾക്ക് തുടക്കമായി. 2017 ൽ തുടക്കം കുറിച്ച മത്സരങ്ങളുടെ ഏഴാമത് എഡിഷനാണ് മാരത്തോൺ ഓട്ടത്തോട് കൂടി തുടക്കമാവുന്നത്. 20 ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 7 ഗെയിമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 31 മുതൽ ഫെബ്രുവരി 20 വരെ നീണ്ട് നിൽക്കുന്ന പരിപാടിയുടെ ഉത്ഘടനവും മിനി മാരത്തോൺ ഫ്ലാഗ് ഓഫും തിരൂരങ്ങാടി തഹസിൽദാർ പി.ഒ.സാദിഖ്, എസ് ഐ എൻ. സുജിത്ത് എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർ നടുത്തൊടി മുസ്തഫ, ഫെഡറേഷൻ ഭാരവാഹികളായ വാഹിദ് കരുവാട്ടിൽ, സലാഹുദീൻ തേറമ്പിൽ , അലി അക്ബർ ഇ.ടി , ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ജാഫർ കോടിയാടാൻ, കൺവീനർ മുബഷിർ വി.പി, അംഗങ്ങളായ പി. അബൂബക്കർ സിദ്ധീഖ് , ഷാഹിദ് പനക്കൽ, ഫൈസൽ കുഴിമണ്ണിൽ, നിയാസ് , യൂനുസ് പുതിയകത്, അസ്...
Sports

കൊടിഞ്ഞി മിനി മാരത്തോൺ; അബൂബക്കർ സിദ്ധീഖ് ചാമ്പ്യൻ

കൊടിഞ്ഞി : കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ 2023 കൊടിഞ്ഞി ക്ലബ് ലീഗിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു. നൂറോളം കായിക താരങ്ങൾ അണിനിരന്ന പരിപാടി തിരൂരങ്ങാടി തഹൽസിദാർ പി.ഒ. മുഹമ്മദ് സ്വാദിഖ് , തിരുരങ്ങാടി സബ് ഇൻസ്‌പെക്ടർ എൻ.മുഹമ്മദ് റഫീഖ് , കൊണ്ടാണത്ത് ബാവ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ടൗൺ ടീം കൊടിഞ്ഞിയുടെ പി. അബൂബക്കർ സിദ്ധീഖ്, നവോദയ ക്ലബ് അംഗം പി. ഫർഹാൻ , കെ.എഫ്.സി കാളംതിരുത്തി അംഗം ഫായിസ് എന്നിവർ യാഥക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊടിഞ്ഞി ക്ലബ് ഫെഡറേഷന്റെ ആറാമത്ത് ലീഗ് മത്സരങ്ങളുടെ പ്രചരണാർത്ഥം ആണ് മാരത്തോൺ സംഘടിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങൾ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബാൾ , ബാഡ് മിന്റൺ, അണ്ടർ 14 ഫുട്ബോൾ എന്നിവ നടക്കും. ഫെബ്രുവരി 19 നാണ് ഫൈനൽ മത്സരം. പരിപാടിക്ക് സെക്രട്ടറി വാഹിദ് കരുവാട്ടിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സലാഹുദീൻ തേറമ്പിൽ അധ്യക്ഷനായി . മൂസക്കുട്ടി പത്തൂർ, അ...
error: Content is protected !!