കൊടിഞ്ഞി ലീഗ് മത്സരങ്ങൾക്ക് തുടക്കമായി, മാരത്തോണിൽ ഫായിസ് ചാമ്പ്യൻ


കൊടിഞ്ഞി : കൊടിഞ്ഞിയിലെ പ്രമുഖ ക്ലബ്ബുകളുടെ കൂട്ടായ്മ കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന കൊടിഞ്ഞി ലീഗ് സീസൺ 2024 മത്സരങ്ങൾക്ക് തുടക്കമായി. 2017 ൽ തുടക്കം കുറിച്ച മത്സരങ്ങളുടെ ഏഴാമത് എഡിഷനാണ് മാരത്തോൺ ഓട്ടത്തോട് കൂടി തുടക്കമാവുന്നത്. 20 ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 7 ഗെയിമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 31 മുതൽ ഫെബ്രുവരി 20 വരെ നീണ്ട് നിൽക്കുന്ന പരിപാടിയുടെ ഉത്ഘടനവും മിനി മാരത്തോൺ ഫ്ലാഗ് ഓഫും തിരൂരങ്ങാടി

തഹസിൽദാർ പി.ഒ.സാദിഖ്, എസ് ഐ എൻ. സുജിത്ത് എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർ നടുത്തൊടി മുസ്തഫ, ഫെഡറേഷൻ ഭാരവാഹികളായ വാഹിദ് കരുവാട്ടിൽ, സലാഹുദീൻ തേറമ്പിൽ , അലി അക്ബർ ഇ.ടി , ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ജാഫർ കോടിയാടാൻ, കൺവീനർ മുബഷിർ വി.പി, അംഗങ്ങളായ പി. അബൂബക്കർ സിദ്ധീഖ് , ഷാഹിദ് പനക്കൽ, ഫൈസൽ കുഴിമണ്ണിൽ, നിയാസ് , യൂനുസ് പുതിയകത്, അസ്‌ലം , ഷാഫി എന്നിവർ പങ്കെടുത്തു.
2024 ലെ പ്രഥമ മത്സരമായ മരത്തോണിൽ മുഹമ്മദ് ഫായിസ് (കെ.എഫ് സി കാളം തിരുത്തി) ജേതാവായി. സനൂഫ് (ടൌൺ ടീം കൊടിഞ്ഞി) , പൊറ്റാണിക്കൽ ഫർഹാൻ (നവോദയ കൊടിഞ്ഞി) എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ഫിനിഷിങ് പോയിന്റിൽ അക്ബർ ഓഡിറ്റോറിയത്തിൽ വെച്ച് ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, ഹബീബ് പൂഴിത്തറ, മുനീർ പി.പി, ഉസ്മാൻ പത്തൂർ എന്നിവർ വിജയികളെ അനുമോദിച്ചു. ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ എം.എ സ്‌കൂൾ ഗ്രൗണ്ടിലും , അണ്ടർ 15 ഫുട്ബോൾ ലീഗ് മത്സരങ്ങൾ നന്നമ്പ്ര പഞ്ചായത്ത് സ്റ്റേഡിയത്തിലും ഇന്ന് ആരംഭിക്കും. വോളിബാൾ , ബാഡ്മിന്റൺ മത്സരങ്ങൾ ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിലും ഓപ്പൺ ഫുട്ബോൾ ലീഗും ജനുവരി രണ്ടാം വാരത്തിൽ ആരംഭിക്കുമെന് ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!