Tag: Kodinhi gmup school

കൊടിഞ്ഞി ജി എം യു പി സ്കൂൾ വാർഷികം സമാപിച്ചു
Local news

കൊടിഞ്ഞി ജി എം യു പി സ്കൂൾ വാർഷികം സമാപിച്ചു

നന്നമ്പ്ര : രണ്ട് ദിവസങ്ങളിലായി നടന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ നൂറ്റി അഞ്ചാം വാർഷികവും പ്രധാനാധ്യാപിക ക്കുള്ള യാത്രയയപ്പും സമാപിച്ചു. യാത്രയയപ്പ് സമ്മേളനവും വാർഷിക സമ്മേളനവും കെ. പി. എ മജീദ് എം എൽ എ നിർവ്വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ PTA പ്രസിഡൻറ് ആരിസ് പാലപ്പുറ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒടിയിൽ പീച്ചു, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂസക്കുട്ടി, എന്നിവർ മുഖ്യാതിഥികളായി. വിരമിക്കുന്ന പ്രധാനാധ്യാപിക എ. അനിത ടീച്ചറെ എം എൽ എ പൊന്നാട അണിയിച്ചു. PTA & SMC, സ്റ്റാഫ് , മൈ കൊടിഞ്ഞി വാട്ട്സ് അപ് കൂട്ടായ്മ, ടൗൺ ടീം കൊടിഞ്ഞി, വാർഡ് മെമ്പർ ഇ.പി. മുഹമ്മദ് സാലിഹ് , TC അബ്ദു റഹിമാൻ എന്നിവരും വിദ്യാർത്ഥികളും ഉപഹാരം കൈമാറി. ശശി മാസ്റ്റർ നന്ദി പറഞ്ഞു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ...
Local news

ഒടുവിൽ സമവായം, കൊടിഞ്ഞി ജി എം യു പി സ്‌കൂൾ പിടിഎ യെ തിരഞ്ഞെടുത്തു

നന്നംബ്ര: വിവാദത്തിലായിരുന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്തി. മുസ്ലിം ലീഗും ഇതര കക്ഷികളും നടത്തിയ സമവായ ചർച്ചയെ തുടർന്ന് എല്ലാ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പി ടിഎ പ്രസിഡന്റ് ആയി മുസ്ലിം ലീഗിൽ നിന്നുള്ള ഹാരിസ് പാലപ്പുറയേയും വൈസ് പ്രസിഡന്റായി കോണ്ഗ്രെസിൽ നിന്നുള്ള ശുഹൈബ് ബാബു പുളിക്കലകത്തിനെയും തിരഞ്ഞെടുത്തു. എസ് എം സി ചെയർമാനായി മുസ്ലിം ലീഗിൽ നിന്നുള്ള സലീം പൂഴിക്കലിനെയും ലീഗിൽ നിന്ന് തന്നെയുള്ള അബ്ദുസ്സലാം ഹാജി പനമ്പിലായിയെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ലീഗ് നോമിനികളായി 7 പേരെയും ലീഗ് ഇതര കക്ഷികളിൽ നിന്ന് 5 പേരെയും തിരഞ്ഞെടുത്തു. അതേ സമയം, പി ടി എ യിൽ ഉൾപ്പെടുത്തരുതെന്ന് ലീഗ് ഇതര വിഭാഗം ശഠിച്ചിരുന്ന മൂന്നാം വാർഡ് അംഗവും ലീഗ് നേതാവുമായ സൈതലവി ഊർപ്പ...
Local news

കൊടിഞ്ഞി ജിഎംയുപി സ്കൂളിൽ യോഗാദിനം ആചരിച്ചു

കൊടിഞ്ഞി ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. കോർമാന്തല എ എം യു പി സ്കൂൾ പ്രധാനധ്യാപകൻ ആർ ശ്രീകുമാർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് യോഗ അഭ്യാസവും പരിശീലനവും നടന്നു. കായിക അധ്യാപകൻ പി. അബൂബക്കർ സിദ്ധിക്ക് നേത്യത്യം നൽകി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ... https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 സന്തോഷ്‌ ട്രോഫി ഫുട്ബാൾ പ്രവചന മത്സര വിജയികൾക്ക് ടൌൺ ടീം ക്ലബ് സമ്മാന വിതരണം നടത്തി. പ്രധാന അധ്യാപിക ടി.ജി. അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.കെ. അബ്ദുറഹമാൻ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. പി.കെ. ശശികുമാർ മാസ്റ്റർ, പി.മുംതാസ് ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പി. മധുസൂധനൻ മാസ്റ്റർ നന്ദിയും പറഞ്ഞു ...
error: Content is protected !!