Tag: Kodinhi mahss

കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും സ്വിമ്മിങ്പൂളും ഉദ്ഘാടനം ചെയ്തു
Local news

കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും സ്വിമ്മിങ്പൂളും ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ ആരംഭിച്ച സ്വിമ്മിങ്പൂളിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡണ്ട് പാട്ടശ്ശേരി കോമുകുട്ടി ഹാജി അധ്യക്ഷനായി. സിദ്ദീഖ് പനക്കല്‍ മെമന്റോ വിതരണം ചെയ്തു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, മഹല്ല് സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലി അക്ബര്‍ ഇംദാദി, പി.ടി.എ പ്രസിഡണ്ട് ശരീഫ് പാട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍ സൈതലവി ഊര്‍പ്പായി, സി അബൂബക്കര്‍ ഹാജി, മുജീബ് പനക്കല്‍, പ്രഥമാധ്യാപകന്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍ എന്നിവര്‍ സംസാരിച്ചു....
Health,

ഷിഗെല്ല ബാധിച്ചു മരണം; ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി

തിരൂരങ്ങാടി : ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി. കൊടിഞ്ഞി ദുബായ് പീടിക സ്വദേശിനി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ രഹയാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്. ഷിഗെല്ല ബാധിച്ചതെന്ന് കരുതുന്ന കുട്ടിയുടെ മാതാവിന്റെ വീടായ മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പിലെ വീട്ടിലാണ് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സുബിൻ, ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. നവ്യ, ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരൺരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. മരിച്ച കുട്ടിക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതിനെ കുറിച്ച്അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറി ഈ വീട്ടിലെ മറ്റൊരു കുട്ടിക്ക് അസുഖമുണ്ടായിരുന്നു. വീട്ടിലെ 7 പേരുടെ മലം പരിശോധന യ്ക്കായി മെഡിക്കൽ കോളജിലെക്ക് അയച്ചിട്ടുണ്ട്. വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്....
Obituary

ഛർദി; നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരൂരങ്ങാടി : ചർദിയെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ റഹ (9) ആണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂർ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടിൽ പോയതായിരുന്നു. ചർദിയെ തുടർന്നു മുന്നിയൂരിലും തിരൂരങ്ങാടി യിലെയും സ്വകാര്യ ആശുപത്രി കളിൽ കാണിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. മരണ കാരണം അറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാൻ ആകൂ.. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർ...
Local news

എസ്എസ്എൽസി: മികച്ച വിജയവുമായി കൊടിഞ്ഞി എംഎഎച്ച്എസ്എസ്

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടവുമായി കൊടിഞ്ഞി എം എ ഹയർ സെക്കണ്ടറി സ്കൂൾ. പതിനാലാം തവണയും 100 % വിജയം നേടി. 30 പേർ ഫുൾ എ പ്ലസ് നേടി. 6 പേർ ഒന്നിലൊഴികെ ബാക്കി 9 എ പ്ലസ് നേടി. വിജയികളെയും അധ്യാപകരെയും പി ടി എ യും മാനേജ്‌മെന്റും അഭിനന്ദിച്ചു.
Local news

കൊടിഞ്ഞി എം എ എച്ച് എസ് സ്കൂളിൽ യുദ്ധ വിരുദ്ധ സംഗമം നടത്തി

തിരൂരങ്ങാടി: ഉക്രൈൻ റഷ്യ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും നിരപരാധികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൊടിഞ്ഞി എം.എ ഹയർ സെക്കൻഡറി സ്കൂളിൽ യുദ്ധ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഫാത്തിമ ഷഹല മുദ്രാവാക്യം ചൊല്ലിക്കൊടുത്തു. സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് മുജീബ് പനക്കൽ, പ്രിൻസിപ്പൽ ടി.ടി നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, കളത്തിൽ മുഹമ്മദ് ഹാജി,സദർ മുഅല്ലിം റഊഫ് സൈനി, വൈസ് പ്രിൻസിപ്പൽ റഷീദ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നിസാർ മാസ്റ്റർ, പനമ്പിലായി സലാം ഹാജി, മുഷ്താഖ് കൊടിഞ്ഞി, നൗഷാദ് നരിമടക്കൽ സംബന്ധിച്ചു....
error: Content is protected !!