Monday, October 13

Tag: Koduvayoor

കൊടുവായൂർ തിരുത്തി ചാനകത്തിയില്‍ ശിഹാബ് അന്തരിച്ചു
Obituary

കൊടുവായൂർ തിരുത്തി ചാനകത്തിയില്‍ ശിഹാബ് അന്തരിച്ചു

എആര്‍ നഗര്‍ : കൊടുവായൂര്‍ തിരുത്തി ചാനകത്തിയില്‍ ശിഹാബ് (47) അന്തരിച്ചു. എആര്‍ നഗര്‍ കക്കാടംപുറം നൂര്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. മുന്‍പ് സോണി കേബിള്‍ നെറ്റ് വര്‍ക്കില്‍ ജോലിചെയ്തിരുന്നു. പിതാവ്: പരേതനായ തിരുത്തി ചാനകത്തിയില്‍ മുഹമ്മദ് കുട്ടി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ: ംറഹീന കല്ലന്‍ (കുമ്മിണിപ്പറമ്പ്). മക്കള്‍: ജസാ ഫാത്തിമ (മാടംചെന എസ് യു എല്‍പി നാലാംക്ലാസ് വിദ്യാര്‍ഥി), ആയിഷ സിയാദ (മാടംചെന എസ് യു എല്‍പി രണ്ടാംക്ലാസ് വിദ്യാര്‍ഥി), മുഹമ്മദ് ഐസിന്‍, ഐസ മറിയം. സഹോദരങ്ങള്‍: സലീം, സഫിയ, മൈമൂന, സുഹ്‌റ, നസീമ....
Obituary

എആർ നഗറിൽ കാണാതായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : എ.ആര്‍.നഗര്‍ കൊടുവായൂരില്‍ കാണാതായ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാട്ട് കൃഷ്ണന്‍ നായരെ(93) യാണ് എ.ആര്‍.നഗര്‍ കൊടുവായൂര്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ശിവക്ഷേത്രത്തിന് പിന്നിലുള്ള പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ മാസം 19 നാണ് ഇദ്ദേഹത്തെ കാണാതായത്. തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പരേതയായ സത്യവതി. മക്കള്‍: പ്രസാദ്, പ്രസന്ന. മരുമക്കള്‍: ഷാജി (കോഴിക്കോട്), അംബിളി (പാറമ്മല്‍, കോഴിക്കോട്)....
Accident

എ ആർ നഗറിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം

എആർ നഗർ: കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെ 9.45 ന് കൊളപ്പുറം - എയർ പോർട്ട് റോഡിൽ കൊടുവായൂരിൽ വെച്ചാണ് അപകടം. വേങ്ങര യിൽ നിന്ന് വരികയായിരുന്ന ബസ് നിർത്തിയിട്ട 2 ഓട്ടോറിക്ഷകളിലും ഒരു ഗുഡ്സ് ഓട്ടോയിലും ഇടിക്കുക യായിരുന്നു. അപകടത്തിൽ കുട്ടിക്ക് നിസാര പരിക്കേറ്റു.
error: Content is protected !!