ഉന്നത വിദ്യഭ്യാസ രംഗത്ത് ജില്ലക്ക് പ്രഥമ പരിഗണന നല്‍കും-മന്ത്രി ആര്‍.ബിന്ദു
ജില്ലയുടെ ഉന്നത വിദ്യഭ്യാസരംഗത്തെ പുരോഗതിക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സീറ്റുകളും കോഴ്സുകളും അനുവദിക്കുന്നതിന് മലബാര്‍ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ടെന്നും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. കൊണ്ടോട്ടി ഗവ.കോളജില്‍ കിഫ്ബി ഫണ്ടില്‍ നിര്‍മിച്ച 6.3 കോടി രൂപയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഉന്നത സ്‌കില്‍ ഡവലപ്മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കും. അസാപിന് കീഴിലുള്ള പദ്ധതികള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച സംരംഭകരെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ക്കാണ് ഇനി ഊന്നല്‍ നല്‍കുക. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുള്ള പുതുതലമുറ കോഴ്സുകളും സംസ്ഥാനത്തെ ഗവ. കോളജുകളില്‍ ലഭ്യമാക്കാന്‍ ശ്രമിച്...