Sunday, August 17

Tag: Kondotty neerad

വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Obituary

വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കൊണ്ടോട്ടി : വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീറാട് മുതുവല്ലൂർ മൂണപ്പുറത്ത് ചാലിൽ ഞ്ഞല്ലൂരില്‍ എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ (19) ആണ് മരിച്ചത്. കൊണ്ടോട്ടി ഗവ.കോളേജിൽ രണ്ടാം വര്‍ഷ ബിഎ (ഉറുദു ) വിദ്യാര്‍ത്ഥിനിയാണ്. ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ബെഡ് റൂമിന്റെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Crime

രാമനാട്ടുകരയിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കൊല ലൈംഗിക അതിക്രത്തെ തുടർന്ന്

കോഴിക്കോട് : രാമനാട്ടുകരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്.ഷിബിൻ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചതാണ് അയാളെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി വൈദ്യരങ്ങാടി സ്വദേശി ഇജാസ് മൊഴി നല്‍കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ച്‌ ഷിബിനും ഇജാസും മദ്യപിച്ചിരുന്നു. ഇതിനിടെ ഷിബിൻ, ഇജാസിനെ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചു. നിർബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിൻ ഉപദ്രവിച്ചെന്നും തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇജാസ് പോലീസിന് നല്‍കിയ മൊഴി. അതേസമയം, ഇജാസിന്റെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഷിബിൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുകയും കല്ല് മുഖത്തിടുകയും ചെയ്തിരുന്നു എന്നു പോലീസ് പറഞ്ഞു. രാമനാട്ടുകര ഫ്ളൈഓവർ ജങ്ഷന് സമീപം ഒഴിഞ്ഞ പറമ്ബിലാണ് ഞായറാഴ്ച രാവിലെയോടെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെ...
Accident

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു

കൊണ്ടോട്ടി : റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു. കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം സ്വദേശി നാരിമടക്കൽ മൊയ്ദീൻ കുട്ടി (46) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ കൊണ്ടോട്ടി നീറാട് വെച്ച് ആണ് അപകടം. റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ പിറകെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബൈക്കിൽ കൂടെയുണ്ടായിരുന്ന ആൾക്ക് നിസ്സാര പരിക്കേറ്റു....
error: Content is protected !!