Tag: kottakkal municipality

കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍ : കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി ധനമന്ത്രി
Malappuram

കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍ : കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി ധനമന്ത്രി

തിരുവനന്തപുരം: കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ്...
Local news, Other

മുസ്ലിം ലീഗ് കോട്ടയില്‍ എല്‍ഡിഎഫിന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം

കോട്ടക്കല്‍ : മുസ്ലിം ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭയില്‍ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എല്‍.ഡി.എഫിന്. 19-ാം വാര്‍ഡിലെ ഇടത് കൗണ്‍സിലര്‍ പി.സരള ടീച്ചറാണ് വികസന സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. സരള ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആഹ്ലാദ പ്രകടനം നടത്തി. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ആരും പങ്കെടുത്തില്ല. അഞ്ചു പേരടങ്ങിയ നിലവിലെ സമതിയിലെ സ്ഥിരംസമിതി അധ്യക്ഷ ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ ഡോ. ഹനീഷയായിരുന്നു. സ്ഥിരസമിതിയില്‍ മറ്റൊരു അംഗമായിരുന്ന രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഷാഹില കൗണ്‍സില്‍ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാഞ്ഞതിനാല്‍ അയോഗ്യതയും നേരിട്ടു. ബാക്കി മൂന്നു പേരില്‍ വനിത പ്രാതിനിധ്യം ആയതിനാല്‍ സരള ടീച്ചറെ തെരഞ്ഞെടുക്കുകയായിരുന്നു.', ഭരണകക്ഷിയായ ലീഗിന് വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനാനാലാണ് പ്രധാന സ്ഥിരസമിതിയായ വികസനം സ...
error: Content is protected !!