Monday, February 2

Tag: kozhikkode medical college

രോഗികളുടെ വർദ്ധന; മെഡിക്കൽ കോളജ് വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ
Kerala

രോഗികളുടെ വർദ്ധന; മെഡിക്കൽ കോളജ് വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ

കോഴിക്കോട് : രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ. വരാന്തയിലെ തറയിൽ പായ വിരിച്ചാണ് രോഗികൾ കിടക്കുന്നത്. അത്യാഹിത വിഭാഗം തിരിച്ച് എംസിഎച്ചിലെ പഴയ കാഷ്വാൽറ്റിയിലേക്ക് മാറ്റിയതോടെ, തറയിൽ കിടന്നിരുന്ന രോഗികൾക്ക് ആശ്വാസമായിരുന്ന ഇടവും നഷ്ടമായി. നിത്യേന അറുനൂറിലേറെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. കാലവർഷമെത്തുന്നതോടെ വിവിധ പകർച്ചവ്യാധികൾ വർദ്ധിക്കും. വാർഡുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണവും ബോധവൽക്കരണവും അടിയന്തരമായി നടപ്പിലാക്കണമെന്ന് മെഡിസിൻ വിഭാഗം മേധാവി പറഞ്ഞു. പിഎംഎസ്എസ് വൈ ബ്ലോക്കിലെ 2 തീപിടുത്തത്തിന് ശേഷം രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടം പൂർവ്വസ്ഥിതിയിലെത്തുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ രോഗികളാണ് ഏറെ ദുരിതം നേരിടുന്നത്....
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക ; ആളുകളെ ഒഴുപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തില്‍ നിന്നാണ് പുക ഉയരുന്നത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്. നിലവില്‍ ആറാം നിലയില്‍ രോഗികളില്ല. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന ആറാം നിലയിലാണ് സംഭവം. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്ന...
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തം : മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം, തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങി : മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ ബാറ്ററിയുടെ തകരാര്‍ കൊണ്ടായിരിക്കാം പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. പൊലീസ് ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. എംആര്‍ഐ മെഷീന്റെ യുപിഎസ് മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. മെഡിക്കല്‍ കോളജില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊട്ടിത്തെറിച്ച യുപിഎസ് മെഷീന് 2026 ഒക്ടോബര്‍ വരെ വാറന്റിയുണ്ട്. ഇതുവരെ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. എത്രയും പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല...
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം : മരണങ്ങള്‍ പുക ശ്വസിച്ചിട്ടല്ലെന്ന് അധികൃതര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടത്തിന് ശേഷം ആശുപത്രിയില്‍ ഉണ്ടായ അഞ്ച് രോഗികള്‍ മരിച്ചതും പുക ശ്വസിച്ചാണ് എന്ന ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. മരണങ്ങള്‍ക്ക് അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരാള്‍ സംഭവത്തിനു മുന്‍പ് തന്നെ മരിച്ചിരുന്നുവെന്നും മറ്റുള്ളവരുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ചിലര്‍ക്ക് വെന്റിലേറ്റര്‍ സഹായം നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മൂന്നോളം രോഗികള്‍ തീപിടുത്തവുമായി ബന്ധപ്പെട്ട് മരിച്ചെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. അത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. മൂന്ന് നിലകളില്‍ നിന്നുള്ള...
Kerala

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാർ കുറവ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: വന്യമ്യഗങ്ങളുടെ ആക്രമണം വർധിച്ചത് കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം രോഗികൾ ദുരിതത്തിലാവുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വിവിധജില്ലകളിൽ നിന്ന് 3000 ത്തോളം പേർ ദിവസേനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്റർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണെന്ന് മനസിലാക്കുന്നു. പി.എം. എസ് എസ് വൈ ബ്ലോക്കിൽ ജീവനക്കാർ കുറവായതിനാൽ താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്.എമർജൻസി വിഭാ...
error: Content is protected !!