കെ.എസ്.ടി.യു അവുക്കാദർകുട്ടി നഹ അധ്യാപക അവാർഡ് എ.പി. അബ്ദുസമദ് മാസ്റ്റർക്ക്
തിരൂരങ്ങാടി: വിദ്യാഭ്യാസ ജില്ല കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) അഞ്ചാമത് അവുക്കാദർകുട്ടി നഹ അധ്യാപക അവാർഡിന് താനൂർ ഉപജില്ലയിലെ കൊടിഞ്ഞി കടുവാളൂർ എ എം എൽ പി സ്കൂൾ പ്രധാന അധ്യാപകൻ എ. അബ്ദു സമദ് മാസ്റ്റർ അർഹനായി. ഉപഹാര സമർപ്പണം ഇന്ന് വ്യാഴം വൈകിട്ട് അഞ്ചിന് ചെമ്മാട്ട് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്യും. കെ എസ് ടി യു വാർഷിക കൗൺസിൽ മീറ്റ്, പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിൽ നിന്ന് 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് അദ്ദേഹം വിരമിക്കാനിരിക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട 'സമദ് മാഷ്' സങ്കീർണ്ണമായ പാഠഭാഗങ്ങളെ ലളിതമായി അവതരിപ്പിക്കാനും, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ചേർത്തുപിടിക്കാനും തയാറായി.
സ്കൂളിന്റെ ഭൗതികവും വിജ്ഞാനപരവുമായ വളർച്ചയിൽ പങ്ക് വഹിച്ചു....

