മുത്തുക്കോയ തങ്ങളുടെ പ്രസ്താവന അവസരോചിതവും സ്വാഗതാർഹവും : മന്ത്രി വി അബ്ദുറഹിമാൻ
മലപ്പുറം : വഖഫ് ബോർഡ് നിയമനവുമായി ബനപ്പെട്ട് പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന കേരളാ സംസ്ഥ ജംഇയത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാർഹവും അവസരോചിതവും ദീർഘവീക്ഷണത്തോടെയുള്ളതുമാണന്ന് കായിക- വഖഫ് ബോർഡ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പള്ളികൾ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളും വിഭാഗങ്ങളും സൗഹാർദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉൾക്കൊളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാർദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി ജേഷ്ടാനുജൻമാരെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട് . വഖഫ് ബോർഡ് നിയമന മുൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യറാണ്. ഈ അ...