കരിപ്പൂരിന് പുത്തന്‍ പ്രതീക്ഷ നല്‍കി എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ സര്‍വീസിനു തുടക്കമായി
കൊണ്ടോട്ടി : കരിപ്പൂരിന് പുതിയ പ്രതീക്ഷകളുമായി എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ കോഴിക്കോട് വിമാനസര്‍വീസിനു തുടക്കമായി. മൂന്നര പതിറ്റാണ്ടു പിന്നിട്ട കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് മലേഷ്യയിലെ ക്വാലലംപുര്‍ സെക്ടറില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നത്. 180 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ 149 യാത്രക്കാരുമായാണ് ആദ്യ വിമാനം ഇന്നലെ രാത്രി കരിപ്പൂരിലെത്തിയത്. പുലര്‍ച്ചെ ക്വാലലംപുരിലേക്കു മടങ്ങിയ വിമാനത്തില്‍ 171 യാത്രക്കാരും.
ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തി പുലര്‍ച്ചെയോടെ മടങ്ങുന്ന രീതിയിലാണു സമയക്രമം. മലേഷ്യന്‍ സമയം സമയം രാത്രി 9.55നു ക്വാലലംപുരില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 11.25ന് കരിപ്പൂരിലെത്തും. പിറ്റേന്ന് അര്‍ധരാത്രി ഇന്ത്യന്‍ സമയം 12.10ന് കരിപ്പൂരില്‍ നിന്നു പുറപ്പെട്ട് മലേഷ്യന്‍ സമയം രാവിലെ ഏഴിന് ക്വാലലംപുരില്‍ എത്തും.
ആഴ്ചയില്‍ 3 ...