ഘോഷയാത്രയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനം ; സി.ഐക്കും എസ്.ഐമാര്‍ക്കുമെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
കൊല്ലം : കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കുണ്ടറ പോലീസ് ഇന്‍സ്‌പെക്ടര്‍, രണ്ട് എസ്. ഐ മാര്‍ എന്നിവര്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്.
ശാസ്താംകോട്ട ഡി. വൈ. എസ്. പി യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. അദ്ദേഹം ആരോപണം നിഷേധിച്ചു. പരാതിക്കാരനായ ഇളമ്പല്ലൂര്‍ രാജ് ഹൗസില്‍ കലാരാജിന്റെ നേതൃത്വത്തില്‍ ദുര്‍ഗ്ഗാസേന എന്ന പേരില്‍ 30 ഓളം ചെറുപ്പക്കാര്‍ ആനയുമായി സയക്രമം തെറ്റിച്ച് എത്തിയപ്പോള്‍ നിയന്ത്രിച്ചതാണ് പരാതിക്ക് കാരണമെന്ന് പറയുന്നു. പരാതിക്കാരനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വൈകിട്ട് 6.15 ന് മര്‍ദ്ദനമേറ്റെന്ന് പറയുന്നവര്‍ രാത്രി 12 നാണ് ചികിത്സ തേടിയതെ...